HOME
DETAILS
MAL
കൈതപ്പൊയില്‍ അപകടം സഹായധനം ഉയര്‍ത്തണം: ഡോ. എം.കെ മുനീര്‍
backup
August 15 2017 | 02:08 AM
കൊടുവള്ളി: കൈതപ്പൊയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായധനം ഉയര്‍ത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ആവശ്യപ്പെട്ടു. മരണപ്പെട്ട കുട്ടികള്‍ക്കായി അഞ്ചുലക്ഷം രൂപ വീതവും മുതിര്‍ന്നവര്‍ക്കായി മൂന്നുലക്ഷം രൂപ വീതവും കുടുംബങ്ങള്‍ക്ക് അനുവദിക്കണം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ആശുപത്രി ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണപ്പെട്ട കരുവന്പോയില് സ്വദേശികളുടെ വീട് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍, വൈസ് ചെയര്‍പേഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.കെ.എ കാദര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."