HOME
DETAILS
MAL
മുത്വലാഖ്: ബഹിഷ്കരണം പൊതുതീരുമാനമെന്ന് ചെന്നിത്തല
backup
December 30 2018 | 19:12 PM
തിരുവനന്തപുരം: മുത്വലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വോട്ട് ചെയ്യാതെ വിട്ടുനിന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പൊതുതീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതിനാലാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. സി.പി.എം എം.പിമാരും മുത്വലാഖ് ബില്ലിനെതിരേ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. എന്തുകൊണ്ടാണ് സി.പി.എം എം.പിമാര്‍ വിട്ടുനിന്നതെന്ന് ആരും പരിശോധിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."