HOME
DETAILS
MAL
സ്വാതന്ത്ര്യദിനത്തില്‍ വൃക്കരോഗിക്കായി സി.എം.എസ് ഇംറാ ഗ്രൂപ്പിന്റെ കാരുണ്യയാത്ര
backup
August 15 2017 | 02:08 AM
നരിക്കുനി: കോഴിക്കോട്-നരിക്കുനി വഴി മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സി.എം.എസ് ഇംറാ ഗ്രൂപ്പിന്റെ നാല് ബസുകള്‍ നിര്‍ധന വൃക്കരോഗിക്കായി ഇന്ന് സര്‍വിസ് നടത്തും. മടവൂര്‍മുക്ക് സ്വദേശി കുറിക്കതൂര്ക്കി മുഹമ്മദിന്റെ ചികിത്സയ്ക്ക് സഹായകമായാണ് സ്വാതന്ത്രദിനത്തില്‍ സി.എം.എസ് ഇംറാ ഗ്രൂപ്പ് സര്‍വിസ് നടത്തുന്നത്. ഭിന്നശേഷിക്കാരായ നാലു മക്കളുള്ള മുഹമ്മദ് ഏറം നാളായി വൃക്കരോഗ ബാധിതനായി ചികിത്സയിലാണ്.
കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ സി.എം.എസ് ഇംറാ ഗ്രൂപ്പിന്റെ നാല് ബസുകള്‍ കാന്‍സര്‍ രോഗിയെ സഹായിക്കുന്നതിനായി സര്‍വിസ് നടത്തിയിരുന്നു.
അന്ന് 40,000ത്തോളം രൂപയാണ് സഹായധനമായി കൈമാറിയത്. ഇതിനോട് പൂര്‍ണമായും സഹകരിച്ച് സൗജന്യ ജോലി ചെയ്യാന്‍ ജീവനക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായ ഉടമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."