HOME
DETAILS
MAL
വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ചാല്‍ നിയമപരമായി നേരിടും: കെ.എസ്.യു
backup
December 30 2018 | 19:12 PM
കോഴിക്കോട്: വനിതാ മതിലിന് ആളെക്കൂട്ടാന്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ച നടപടികള്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സന്ദര്‍ശിച്ച് ഇന്ന് പരാതി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അധ്യാപികമാരെയും ജീവനക്കാരെയും വിദ്യാര്‍ഥികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണറെ കാണുന്നത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."