ഉള്ള്യേരിയില്‍ ഉയരുക സമഗ്ര ഭവന സമുച്ചയം
കേഴിക്കോട്: 'ലൈഫ്' പദ്ധതിക്കു കീഴില്‍ ജില്ലയിലെ ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍പ്പെട്ട അജ്ഞനൂര്‍ മലയിലുള്ള 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ സമഗ്ര ഭവന സമുച്ചയം (സമ്പൂര്‍ണ വാസഗ്രാമം) സ്ഥാപിക്കുന്നതിനുള്ള പദ്ധതി മാര്‍ഗരേഖ ജില്ലാ കലക്ടര്‍ യു.വി ജോസ് യോഗത്തില്‍ അവതരിപ്പിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള്യേരിയിലെയും പരിസര പഞ്ചായത്തുകളിലെയും വീടില്ലാത്ത ആയിരത്തോളം കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട-ജീവിത സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
1000 വാസഗൃഹങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും പുറമെ മാലിന്യ സംസ്‌കരണ സംവിധാനം, നഴ്‌സറി, പ്രാഥമിക വിദ്യാലയം, ആരോഗ്യ കേന്ദ്രം, പൊതുപഠന മുറിയും ഗ്രന്ഥാലയവും കമ്മ്യൂണിറ്റി ഹാള്‍, ശിശുസംരക്ഷണ കേന്ദ്രം, വയോജനങ്ങള്‍ക്ക് പകല്‍ വീടുകള്‍, തൊഴില്‍-നൈപുണ്യ വികസന കേന്ദ്രം, ലഘുവ്യവസായ യൂണിറ്റുകള്‍, സാമൂഹിക കൃഷി പദ്ധതി, പൊതുഉദ്യാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബൃഹദ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."