ഏജന്‍സികള്‍ക്ക് സമ്പൂര്‍ണ അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കംപ്യൂട്ടറുകളില്‍ നിന്ന് വിവരം ചോര്‍ത്തുന്നതിന് പത്തോളം ഏജന്‍സികള്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ നിലവിലുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധി പറഞ്ഞു.
പുതിയ നിയമങ്ങളോ ഏജന്‍സികളോ അധികാരങ്ങളോ ഇല്ല. ഇതുവരെ ഉണ്ടായിരുന്ന കോമകളിലോ, ഫുള്‍സ്റ്റോപ്പുകളിലോ നിയമങ്ങളോ യാതൊരു മാറ്റങ്ങളുമുണ്ടാവില്ല. രാജ്യത്ത് കംപ്യൂട്ടറുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പട്ടിക ടെലികോം സര്‍വിസുകള്‍ കൈമാറാനാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ടെലഗ്രാം ടെലഗ്രാഫ് ആക്ടില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാത്രമാണ് വിവരശേഖരണത്തില്‍ ചെയ്യുന്നത്. ഇതിനായി കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ മുന്‍കൂര്‍ അനുമതി തേടല്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏതു പൗരന്റെയും കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന വിജ്ഞാപനം ഡിസംബര്‍ 20നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. വിജ്ഞാപനത്തിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ 2009ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നതെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."