HOME
DETAILS
MAL
മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
backup
August 10 2016 | 21:08 PM
കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകനെയും മാതാവിനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരെ കണ്ണവം പൊലിസ് കസ്റ്റഡിലെടുത്തു. ചെറുവാഞ്ചേരി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ 18ഓളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കണ്ണവം പൊലിസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ചെറുവാഞ്ചേരി വില്ലേജ് ഓഫിസിനു സമീപത്തെ നെല്ലേരി വീട്ടില്‍ സജിത്ത്, മാതാവ് രജനി എന്നിവരെ ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേപ്പിച്ചത്. സാരമായി പരുക്കേറ്റ ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."