മട്ടന്നൂരില്‍ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി വ്യാപകമായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണം തുടങ്ങി. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞദിവസം അമ്പലം റോഡിലെ ദില്ടൈംസ് ഉടമ ഷീബ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവ് ദിനേശിനെയും ഡെങ്കിപ്പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഇവിടെയുള്ള മറ്റൊരു വ്യാപാരിക്കും പനി ബാധിച്ചിട്ടുണ്ട്ണ്ട. ഇത് ഡെങ്കിയാണെന്ന് സ്ഥിരികരിച്ചിട്ടില്ലെങ്കിലും ഇയാളെ നിരീക്ഷണത്തിന്റെ ഭാഗമായി ഇരിട്ടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്ണ്ട്. ഡെങ്കിപ്പനി പടരുന്നതിനെത്തുടര്‍ന്ന് മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മട്ടന്നൂരില്‍ ബോധവല്‍ക്കരണം നടത്തിയത്. ഇന്നലെ രാവിലെ മട്ടന്നൂര്‍ ബസ് സ്റ്റാന്റിലും പരിസരപ്രദേശത്തും ഫോഗിങ്ങും നടത്തി. ബോധവല്‍ക്കരണ ക്യാംപില്‍ ജെ.എച്ച്.ഐ മാരായ ബാബുരാജ് അയ്യല്ലൂര്‍, എം.കെ.സുരേഷ് ,ഗിനിഫ് കുമാര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."