HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം: 131 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കും
backup
August 10 2016 | 21:08 PM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനാവിശ്യമായ 131 ഏക്കര്‍ ഭൂമിക്കായി കൊതേരി ഭാഗത്ത് സര്‍വെ ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ തിരുമാനിച്ചതായിരുന്നു.എന്നാല്‍ നിലവിലുള്ള ഭൂമി ഏറ്റെടുക്കാനുള്ള വിഞ്ജാപനത്തിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഏറ്റെടുക്കല്‍ നടപടി പാതിവഴിയില്‍ നിലച്ചത്. പുന വിജ്ഞാപനം ഇറക്കി കലക്ടര്‍ പി ബാലകിരണിന്റെ നേതൃത്വത്തില്‍ ഭൂവുടമകളുടെ യോഗം വിളിച്ച് വില നിശ്ചയിച്ചിരുന്നു.എന്നിട്ടും ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞദിവസം വിമാനത്താവള പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഭൂവുടമകള്‍ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിച്ചത്. ഒരു മാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. കിയാല്‍ നേരിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."