തുടര്‍നടപടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനു ശേഷം
തൊടുപുഴ: തൊടുപുഴയാറ്റിലേയ്ക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാര്‍ ഹോട്ടലിനെതിരായ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അതോടൊപ്പം ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് നല്കുന്ന പ്രവര്‍ത്തനാനുമതി പുനഃപരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടു വരാനും തീരുമാനിച്ചു.
തൊടുപുഴയാര്‍ മലീമസമാക്കുന്നതിനെതിരെ ശക്തമായ വികാരമാണ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉയര്‍ത്തിയത്. തൊടുപുഴയാറ്റില്‍ മാലിന്യം ഒഴുക്കുന്ന പ്രവണത കൂടിവരികയാണെന്ന് വൈസ് ചെയര്മാന് ടി. കെ. സുധാകരന് നായര്‍ പറഞ്ഞു. എന്നാല്‍, കുറ്റം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മലിനീകരണ നിയന്ത്രണബോര്‍ഡ് അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുഴയുടെ ഇരുകരകളിലും ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കൊന്നും മതിയായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ല.
തന്മൂലം ഇവര്‍ മാലിന്യമെല്ലാം പുഴയിലേക്കാണ് ഒഴുക്കുന്നത്. ഇതൊന്നും പരിശോധിക്കാതെയാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് ലൈസന്‍സ് അനുവദിക്കുന്നതെന്ന് വൈസ് ചെയര്മാന് ആരോപിച്ചു.
നഗരസഭ അനുമതി നിഷേധിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്കുന്നു. ഇത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."