HOME
DETAILS

ജലനിധി പദ്ധതി: ലോക ബാങ്ക് പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കും

  
backup
August 15 2017 | 04:08 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d

 

തൊടുപുഴ: സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ വികസന മാതൃകകള്‍ വിശകലനം ചെയ്യാനും പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുളള അധിക ധനസഹായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ലോകബാങ്ക് പ്രതിനിധികള്‍ 16 മുതല്‍ 24 വരെ കേരളം സന്ദര്‍ശിക്കും.
ശ്രീനിവാസ് റാവു പൊടിപ്പിറെഡ്ഡിയുടെ നേതൃത്വത്തിലുളള പ്രതിനിധികള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ജലനിധി കുടിവെളള പദ്ധതികള്‍ സന്ദര്‍ശിച്ച് ഗുണഭോക്താക്കള്‍, സമിതി ഭാരവാഹികള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജലനിധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.
ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ലോകബാങ്ക് കണ്‍സള്‍ട്ടന്റ് ആര്‍. ആര്‍. മോഹന്‍ ബുധനാഴ്ച ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വെളളന്താനം കുടിവെളള വിതരണ സമിതിയുടെയും പേപ്പാറ കുടിവെളള വിതരണ സമിതിയുടെയും യോഗങ്ങളിലും പങ്കെടുക്കും. 17 ന് അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി കമ്പിലൈന്‍ കുടിവെളള വിതരണ സമിതിയുടെയും രാജാക്കാട് പഞ്ചായത്തിലെ എസ് എല്‍ പുരം കുടിവെളള വിതരണ സമിതിയുടെയും പാലക്കുഴി കുടിവെളള വിതരണ സമിതിയുടെയും കിണറും ടാങ്കും സന്ദര്‍ശിച്ച് പദ്ധതി അംഗങ്ങളുമായി ചര്‍ച്ച നടത്തും. രാജാക്കാട് പഞ്ചായത്ത് ഭരണസമിതിയുമായും ജലനിധി ബിജി ഫെഡറേഷന്‍ ഭാരവാഹികളുമായും ചര്‍ച്ച നടത്തും.
18 ന് രാവിലെ കോട്ടയം ജില്ലയിലെ മാടപ്പളളി പഞ്ചായത്തിലെ കാര്‍മ്മല്‍ നഗര്‍ കുടിവെളള പദ്ധതി സന്ദര്‍ശിക്കുന്ന ലോകബാങ്ക് കണ്‍സള്‍ട്ടന്റ് ഉച്ചകഴിഞ്ഞ് കുറിച്ചി പഞ്ചായത്തിലെ അമ്പലകോടി കുടിവെളള വിതരണ പദ്ധതി അംഗങ്ങളുമായി ചര്‍ച്ച നടത്തും. കുറിച്ചി പഞ്ചായത്ത് ഭരണസമിതിയുമായും ബിജി ഫെഡറേഷന്‍ ഭാരവാഹികളുമായും ചര്‍ച്ച നടത്തും. 19 ന് ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ 43 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുമായും ജലനിധി ഉദ്യോഗസ്ഥരുമായും പദ്ധതി നിര്‍വഹണ പുരോഗതി വിശകലനം ചെയ്യും. 20, 21 തീയതികളില്‍ സംസ്ഥാനതലത്തിലെ ജലനിധി പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുകയും ജലനിധി പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് ആയിരം കോടി അധികമായി അനുവദിക്കുന്നതിന്റെ ഉപയോഗക്രമത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും. 22, 23, 24 തീയതികളില്‍ ജലവിഭവം, തദ്ദേശ സ്വയംഭരണം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറി, മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങിയവരുമായും ജലനിധി പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും.
1999 ല്‍ ആരംഭിച്ച ജലനിധി പദ്ധതി ആദ്യഘട്ടത്തില്‍ 115 ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2012 ലാണ് ആരംഭിച്ചത്. 1400 കോടിയുടെ രണ്ടാം ഘട്ടം 119 ഗ്രാമപഞ്ചായത്തുകളിലായി 2170 കുടിവെളള വിതരണ പദ്ധതികളാണ് നടപ്പിലാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  8 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago