ഒടുവില്‍ നഗരസഭ കേസ് ജയിച്ചു; പരസ്യബോര്‍ഡ് പൊളിച്ചു നീക്കി
തൊടുപുഴ: ഹൈക്കോടതിവിധി അനുകൂലമായതിനെ തുടര്‍ന്ന് തറവാടക കൊടുക്കാതെ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ പരസ്യ ഏജന്‍സി സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യബോര്‍ഡ് പത്തു വര്‍ഷത്തിനു ശേഷം നഗരസഭ നീക്കം ചെയ്തു.
നഗരസഭയുടെ അനുമതിയോടെ 2004ല്‍ സംഘമിത്ര എന്ന പരസ്യ ഏജന്‍സിയുടെ ഉടമ രവിയാണ് പരസ്യബോര്‍ഡ് പുഴയോരത്ത് സ്ഥാപിച്ചത്.
തുടര്‍ന്ന് ഇതില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് വരികയായിരുന്നു. 2007ല്‍ നഗരസഭയുമായുള്ള കരാര്‍ അവസാനിച്ചതോടെ ബോര്‍ഡ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ തൊടുപുഴ മുനിസിഫ് കോടതിയില്‍ നിന്നും ഉടമ സ്‌റ്റേ വാങ്ങി. എന്നാല്‍ പിന്നീട് കേസില്‍ നഗരസഭ ജയിച്ചു. ഇതിനെതിരെ ഏജന്‍സി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ തുടരാന്‍ അനുമതി വാങ്ങി. വീണ്ടും തര്‍ക്കം നീണ്ടു.
ഇപ്പോഴത്തെ ഭരണസമിതി വന്നതോടെ നഗരസഭയുടെ കേസുകള്‍ ഹൈക്കോടതിയില്‍ വാദിക്കുന്ന അഭിഭാഷകനെ മാറ്റി. അഞ്ച് ദിവസം മുമ്പാണ് ബോര്‍ഡ് മാറ്റാനുള്ള അനുകൂല ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ചത്. ഇന്നലെ വിധി പകര്‍പ്പ് കൈയില്‍ കിട്ടി. തുടര്‍ന്ന് വൈകിട്ടോടെ ബോര്‍ഡ് പൊളിച്ചു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."