എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ഇന്ന് ഉടുമ്പന്നൂരില്‍
തൊടുപുഴ: 'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം', എന്ന സന്ദേശവുമായി ദേശിയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി ഉടുമ്പന്നൂര്‍ പാറക്കവലയില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെയും ജനാധിപത്യ മതേതര സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കങ്ങളെ തുറന്ന് കാണിക്കുകയുമാണ് ഫ്രീഡം സ്‌ക്വയര്‍ ലക്ഷ്യമാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനും ചൂഷണം ചെയ്യാനും അധിനിവേശ ശക്തികള്‍ ശ്രമം നടത്തിയപ്പോള്‍ മതജാതി ചിന്തകള്‍ക്കതീതമായി സ്വാതന്ത്രസമര പോരാട്ടം നടത്തിയ ദേശാഭിമാനികളുടെ പാത പിന്തുടര്‍ന്ന് ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന സന്ദേശമാണ് ഫ്രീഡം സ്‌ക്വയറിലൂടെ കൈമാറുന്നത്.
ഉടുമ്പന്നൂരില്‍ നടക്കുന്ന ഫ്രീഡം സ്‌ക്വയറില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് ഇസ്മായില്‍ മൗലവി പാലമല അധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് മെമ്പര്‍ മനോജ് തങ്കപ്പന്‍ ഉല്‍ഘാടനം ചെയ്യും. ഇ.എ മുഹമ്മദ് സഹല്‍ ഫൈസി കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എന്‍. സീതി മുഖ്യാതിഥിയായിരിക്കും. ജില്ല ജന. സെക്രട്ടറി അബ്ദുറഹ്മാന്‍ സഅദി , സി.പി.എം. ജില്ലാ കമ്മറ്റി അംഗം കെ.ആര്‍. ഗോപാലന്‍, യൂത്ത് ലീഗ് ജില്ലാ പ്രസഡന്റ് ടി.കെ. നവാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ കുര്യന്‍, സമസ്ത മുഫത്തിഷ് കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കബീര്‍ റഷാദി, ഷാജഹാന്‍ മൗലവി ആശംസകള്‍ അര്‍പ്പിക്കും. കെ.ബി. അസീസ്, ഹനീഫ് കാശിഫി, പി. എസ്. സുബൈര്‍, പി.ഇ. ഹൂസൈന്‍, ശിഹാബുദ്ധീന്‍ വാഫി, അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ്, അബ്ദുല്‍ കരിം മൗലവി, മുഹമ്മദ് ഫൈസി, നിസാര്‍ മലങ്കര, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അലികുഞ്ഞ് ബാത്തിശ്ശേരി, അഡ്വ. സി.കെ. ജാഫര്‍, അന്‍സാര്‍ ഏഴല്ലൂര്‍, അന്‍ഷാദ് കുറ്റിയാനി, സലിം അന്‍വരി, ഷാഫി ഫൈസി, അഷ്‌റഫ് അഷ്‌റഫി, കെ.എസ്. പരീത്, ഹനീഫ മൗലവി, അബ്ദുള്‍ റഷീദ്, ഹമീദ് ഉടുമ്പന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.
'സ്വാതന്ത്ര്യ പുലരിയും ഫ്രീഡം സ്‌ക്വയറും വിജയിപ്പിക്കുക'
തൊടുപുഴ: സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ മദ്രസകളില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ പുലരിയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉടുമ്പന്നൂരില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയറും വിജയിപ്പിക്കാന്‍ സമസ്ത ജില്ലാ കോഓഡിനേഷന്‍ കമ്മറ്റി ബഹുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."