HOME
DETAILS

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ സാധിക്കുന്നില്ല

  
backup
August 15 2017 | 04:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d-2

 

ഈരാറ്റുപേട്ട: ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന നൃനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ പുതുക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും അപേക്ഷിച്ചിട്ട് ഇതുവരെ ലഭിക്കാത്തവരുമാണ് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പുതുക്കുക മാത്രമേ ചെയ്യേണ്ടതുള്ളു.
നാലാം തരവും ഏഴാം തരവും വിജയിച്ച് മറ്റു സ്‌കൂളുകളില്‍ ഉപരിപഠനത്തിനു ചേര്‍ന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ പഴയ രജിസ്റ്റര്‍ നമ്പറിനൊപ്പം തൊട്ടുമുമ്പ് പഠിച്ച സ്‌കൂളില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കൂടി ഉണ്ടായാല്‍ മതി. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് നിശ്ചിത മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 1000 രൂപയാണ് ഓരോ ക്ലാസിലും വര്‍ഷത്തില്‍ ഒരുതവണ ലഭിക്കുക. 2017-18 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് അപേക്ഷ പുതുക്കുന്നവര്‍ക്കാണ് പ്രയാസം നേരിടുന്നത്. സ്‌കോളര്‍ഷിപ്പിന്റെ സൈറ്റില്‍ റിന്യൂവല്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിക്കുമ്പോള്‍ പഴയ വിവരങ്ങള്‍ കാണുന്നില്ലെന്നാണ് പരാതി. ഇതുകാരണം പല രക്ഷിതാക്കള്‍ക്കും അപേക്ഷകള്‍ പുതുക്കാന്‍ സാധിക്കുന്നില്ല.
നിരവധി രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച സംശയങ്ങളും പരാതികളുമായി സ്‌കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അപേക്ഷിച്ച കുട്ടികളുടെ അപേക്ഷകളുടെ കോപ്പി അതത് സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് പഴയപോലെ പുതുക്കാമെന്ന നിര്‍ദേശമാണ് ഡി.പി.ഐ നല്‍കുന്നത്.
ഇങ്ങനെ പുതുക്കാന്‍ സാധിക്കാത്തവര്‍ വീണ്ടും പുതുതായി അപേക്ഷിക്കണമെന്നും പറയുന്നു. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പോലെ അപേക്ഷയോടൊപ്പം രേഖകള്‍ ഒന്നുംതന്നെ അപ്‌ലോഡ് ചെയ്യേണ്ടതുമില്ല. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനു മാത്രമേ ഇപ്പോള്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുള്ളെന്നുമാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.
പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്‌കൂളില്‍ സൂക്ഷിക്കണം. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സ്‌കൂളിന്റെ ഉത്തരവാദിത്തത്തിലാണ് സമര്‍പ്പിക്കേണ്ടത്. സ്‌കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാം. ഈ അപേക്ഷാ ഫോറത്തിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതു സ്‌കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ വരുമാനം രേഖപ്പെടുത്തുകയും വേണം.
എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ പുതുക്കാന്‍ ബുദ്ധിമുട്ടില്ലൊണ് അധ്യാപകര്‍ പറയുന്നത്. ഇന്റര്‍നെറ്റ് സൗകര്യവും കംപ്യൂട്ടറുമുള്ള സ്‌കൂളുകളില്‍നിന്ന് അധ്യാപകര്‍ തന്നെ ഇതു ചെയ്തു കൊടുക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചിട്ടും സ്‌കോളര്‍ഷിപ്പ് തുക ബാങ്കുകളിലെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന പരാതിയും രക്ഷിതാക്കള്‍ ഉയിക്കുന്നു. അപേക്ഷയിലെ തെറ്റുകളാണ് ഇതിനു കാരണമൊണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല.
അതുപോലെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍നിന്ന് വ്യത്യസ്തമായ പേര്, പിതാവിന്റെ പേര് തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ അപേക്ഷകളും നിരസിച്ചിട്ടുണ്ട്.
മുന്‍പ് കാണിച്ച വരുമാനത്തിലെ മാറ്റമാണ് ഒരുതവണ തുക കിട്ടിയവര്‍ക്ക് പിന്നീട് ലഭിക്കാതെ വന്നതിനു കാരണമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്ക ദൂരീകരിക്കും വിധം അധികൃതര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് രക്ഷിതാക്കളുടെ കമ്മിറ്റി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago