വായ്പയ്ക്കായി ബ്ലേഡുകാരെ സമീപിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ ആശ്രയമാകണം: പിണറായി
കൊച്ചി: യഥാര്‍ഥ ആവശ്യങ്ങള്‍ക്കായി ബ്ലേഡ് പലിശക്കാരെ സമീപിച്ച് അവരുടെ കൈയില്‍ ശ്വാസം മുട്ടുന്ന കുടുംബങ്ങള്‍ക്ക് സഹകരണ സംഘങ്ങളും ബാങ്കുകളും ആശ്രയമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ നവതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമേറ്റാണ് കേരളത്തിലെ സഹകരണ മേഖല ശക്തമായത്. ജനകീയ അടിത്തറയാണ് അതിന്റെ പ്രത്യേകത. നോട്ട് നിരോധനം കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അതിനു അവസരം നല്‍കാതെ സഹകരണ മേഖലയില്‍ എല്ലാവരും ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എ.ജെ. ഇഗ്‌നേഷ്യസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിക്കുള്ള സ്‌നേഹോപഹാരവും അദ്ദേഹം സമര്‍പ്പിച്ചു. പെരിയാര്‍ നീന്തിക്കടന്ന പതിമൂന്നുകാരന്‍ ആദിത്തിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. ലൈല, ജനറല്‍ കണ്‍വീനര്‍ എം.വി. തുളസീദാസ്, സപോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എ സക്കീര്‍ ഹുസൈന്‍, സര്‍ക്കിള്‍ സഹകരണ യൂണിറ്റ് പ്രസിഡന്റ് ടി.എസ് ഷണ്മുഖദാസ്, തമ്മനം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ് കൗണ്‍സിലര്‍മാരായ അംബിക സുദര്‍ശന്‍, പി.ജി. രാധാകൃഷ്ണന്‍, ഷീല സെബാസ്റ്റ്യന്‍, കെ. ഗോപാല കൃഷ്ണ പിള്ള, ജിജി പ്രസാദ്, ബിന്ദു മനോഹരന്‍, അഞ്ജു മനോജ് മണി, സുള്‍ഫത്ത് ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാഹിത്യകാരന്‍ എസ്. രമേശന്‍, നാടക പ്രവര്‍ത്തകന്‍ എ.ആര്‍. രതീശന്‍, ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈന്‍, ചിത്രകാരന്‍ അശാന്തന്‍, കൃഷി ഓഫീസര്‍ വി.ബി. പ്രദീപ്, പഞ്ചഗുസ്തി ചാംപ്യന്‍ രാഹുല്‍ പണിക്കര്‍, ഗോപിനാഥന്‍ നായര്‍, കെ.എസ്. കേശവന്‍ നായര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."