ഭക്ഷ്യയെണ്ണ കയറ്റുമതിയുടെ പേരില്‍ 58 കോടി തട്ടിയ പ്രതി പിടിയില്‍
മട്ടാഞ്ചേരി: ഭക്ഷ്യയെണ്ണ കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ ബള്‍ഗേറിയന്‍ കമ്പനിയില്‍ നിന്ന് 58 കോടി തട്ടിയ കേസില്‍ കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിനെ (64) ഹാര്‍ബര്‍ പൊലിസ് അറസ്റ്റ് ചെയ്തു. വെണ്ണലയിലുള്ള ഗോള്‍ഡന്‍ ഡ്യൂസ് അപ്പാര്‍ട്ട്‌മെമെന്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2016 ഡിസംബറിലാണ് സംഭവം നടന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ട്രേഡ് ഇന്റര്‍നാഷണല്‍ എന്ന കയറ്റുമതി കമ്പനിക്ക് ഇത്രയും വലിയ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചത് സംശയകരമാണെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. വിഷയത്തില്‍ വിവിധ ഏജന്‍സികള്‍ക്ക് കമ്പനി ഉടമ ജോസ് ജോര്‍ജ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് മനസിലായതിനെ തുടര്‍ന്ന് പണം കണ്ടുകെട്ടാന്‍ നടപടിയെടുത്തിരുന്നു.
ബള്‍ഗേറിയയിലെ 'സ്വസ്ത ഡി' എന്ന കമ്പനിക്കായി 10 ലക്ഷം മെട്രിക് ടണ്‍ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്തുവെന്നാണ് ജോസ് ജോര്‍ജ് അവകാശപ്പെടുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ നിര്‍മിക്കുവാന്‍ കസ്റ്റംസിന്റെ വ്യാജ സീലും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.വ്യാജരേഖ ഉണ്ടാക്കിയതിനും കമ്പനിയെ വഞ്ചിച്ചതിനുമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. സി.ഐ പി രാജ്കുമാര്‍, എസ്.ഐ എ വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."