നവോത്ഥാന പാരമ്പര്യം സംരക്ഷിക്കുന്നതിന് വനിതാ മതില്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വനിതാ മതില്‍ സമൂഹത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കുന്നതിന് വനിതാ മതില്‍ അനിവാര്യമാണ്. അതുകൊണ്ടാണ് മതിലിനെ പിന്തുണയ്ക്കാന്‍ ഇടതുവനിതാ സംഘടനകള്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധി തന്നെയാണന്ന് മുഖ്യമന്ത്രി. സുപ്രീം കോടതിയുടെ വിധി വന്നതോടെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധം നടത്തിയിരുന്നു. ഈ വിധി സ്ത്രീവിരുദ്ധമാണെന്ന് അവര്‍ അവകാശപ്പെട്ടു. ഈ പ്രചാരണം ഉയര്‍ന്നത് ഹിന്ദുമത വിഭാഗങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നേരത്തെ നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്ക് വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ അണിനിരക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്‍.
പങ്കാളിത്തം കൊണ്ടും പിന്തുണ കൊണ്ടും എല്ലാ വനിതാ മതില്‍ വന്‍മതിലാകും. മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ ഒരു സംഘടനയും നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."