രവീന്ദ്രന്‍ നായരുടെ കുടുംബത്തെ സഹായിക്കാന്‍ നാടൊന്നിക്കുന്നു
മൂവാറ്റുപുഴ: രവീന്ദ്രന്‍ നായരുടെ കുടുംബത്തെ സഹായിക്കാന്‍ നാടൊന്നിക്കുന്നു. കാന്‍സര്‍ രോഗം പിടിപ്പെട്ട് അകാല മരണത്തിന് ഇരയായ മാനാറി കുന്നലപ്പറമ്പില്‍ രവീന്ദ്രന്റെ കുടുംബത്തെ സഹായിക്കുന്നതിനായി നാട് ഒന്നാകെ രംഗത്തിറങ്ങുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് കുടുംബ സഹായസമിതി ഒന്നര ലക്ഷം രൂപ സ്വരൂപിച്ചു. രവീന്ദ്രന്റെ രണ്ട് പിഞ്ചു കുട്ടികളും ഭാര്യയും രോഗിയായ അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബം വന്‍ സാമ്പത്തിക ബാധ്യതയിലാണ്. കൂലിപ്പണിക്ക് പോലും പോകാന്‍ കഴിയാതെ ജീവിത പ്രയാസം അനുഭവിക്കുന്ന കുംബത്തെ സഹായിക്കുന്നതിനായി പായിപ്രയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ ചെയര്‍മാനും, പഞ്ചായത്ത് മെമ്പര്‍ പി.എസ് ഗോപകുമാര്‍ കണ്‍വീനറിമായ കുടുംബ സഹായ സമതി രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. രവീന്ദ്രന്‍ നായര്‍ കുടുംബ സഹായ ഫണ്ട് സമാഹരണത്തിന് ഞായറാഴ്ച തുടക്കമായി. മാനാറി ഭാവന ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ പാറപ്പാട്ട് കുടുംബ ട്രസ്റ്റ് ചെയര്‍മാന്‍ പി.എസ് മോഹനനില്‍ നിന്നും ഫണ്ട് ഏറ്റു വാങ്ങി എല്‍ദോ എബ്രാഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, മെമ്പര്‍മാരായ മാത്യൂസ് വര്‍ക്കി, നസീമ സുനില്‍ , പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷെമീര്‍, വി.പി.ആര്‍. കര്‍ത്ത, ഇ.ബി. ജലാല്‍, പി.എ.കബീര്‍, എം.കെ. കുഞ്ഞുബാവ, രങ്കേഷ് കണ്ണങ്ങനാല്‍, രാജ് മോഹനന്‍, എം.എന്‍. ശിവദാസന്‍, അലിയാര്‍ തോപ്പില്‍ , സി.കെ. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."