HOME
DETAILS

പൊതുഖജനാവിലെ പണം ഉപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മാണം; വ്യാപക പ്രതിഷേധം

  
backup
August 15 2017 | 04:08 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a

 

ആലപ്പുഴ: പൊതുഖജനാവിലെ പണം ഉപയോഗിച്ച് മന്ത്രി തോമസ്ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിനെതിരെ വ്യാപക പ്രതിഷേധം.ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് റോഡ് ടാറിംഗ് നടത്തിയത്.ഇതിനായി 28.5 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്.ആലപ്പുഴ നഗരത്തിലെ വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയതെന്നതാണ് പരാതിക്കിടയാക്കിയത്.റോഡിന്റെ ശേഷിച്ച ഭാഗത്തിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല.നേരത്തെ പി ജെ കുര്യന്‍, കെ ഇ ഇസ്മാഈല്‍ എന്നിവരുടെ എംപി ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മിച്ചത്.നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡിന്റെ വീതി.ടാറിംഗ് നടത്തിയ റിസോര്‍ട്ട് വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി ആറും ഏഴും മീറ്ററാണ്.പൊതുഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് ടാറിംഗ് നടത്തിയ സംഭവം ഒരു സ്വകാര്യ ചാനലാണ് പുറത്ത് കൊണ്ടുവന്നത്.എന്നാല്‍ തുടക്കത്തില്‍ ഇതിനെതിരെ ആരും രംഗത്ത് വന്നില്ലെങ്കിലും മന്ത്രിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷം ഒഴികെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു.
മന്ത്രിയുടെ പാര്‍ട്ടിയുടെ യുവജന വിഭാഗവും പ്രതിഷേധവുമായി രംഗത്ത് വന്നത് തിരിച്ചടിയായിരിക്കുകയാണ്.മന്ത്രി പൊതുഫണ്ട് ചെലവഴിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കേഡര്‍ ക്യാംപ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.മന്ത്രി പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന എന്‍ സി പി നേതൃത്വം തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പൊതുഖജനാവില്‍ നിന്ന് പണം മുടക്കി റോഡ് നിര്‍മാണം നടത്തിയ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസ് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.പോലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago