ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരേ പൊലിസ് നടപടി ശക്തമാക്കും
ആലപ്പുഴ: ജില്ലയിലെ ക്രമസമാധാനപാലനത്തിന് പുതിയ ഊര്‍ജം പകര്‍ന്നുകൊണ്ട് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി ജില്ലയിലെ സാമൂഹിക വിരുദ്ധര്‍, ഗുണ്ടാമാഫിയകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍, ലഹരിമരുന്ന്, മണല്‍ മാഫിയകള്‍, മോഷ്ടാക്കള്‍ എന്നിവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.
ഇത്തരക്കാരെ സ്ഥിരമായി നിരീക്ഷിച്ച് കുറ്റകൃത്യം തടയുന്നതിനായി അതാത് സബ്ഡിവിഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ വിപുലമായി ആന്റി ഗുണ്ടാ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
സ്‌ക്വാഡിനെ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തി. കൂടാതെ അന്യസംസ്ഥാനങ്ങളില്‍നിന്ന് കുറ്റകൃത്യത്തിന് ശേഷം ഇവിടെ വന്ന് ഒളിവില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇവരുടെ തൊഴില്‍സ്ഥലങ്ങളും താമസസ്ഥലങ്ങളും മറ്റും നിരീക്ഷിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സാമൂഹിക വിരുദ്ധരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്റ്റോപ്പര്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം നമ്പറായ 1090 ലേക്ക് പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."