ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖു ചൊല്ലുന്ന മുത്വലാഖിനെ അംഗീകരിക്കില്ല: ഐ.എന്‍.എല്‍
കോഴിക്കോട്: മുത്വലാഖ് ബില്ല് ചര്‍ച്ച ചെയ്ത ലോകസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസായ മലപ്പുറത്തെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ഐ.എന്‍.എലും മുത്വലാഖിനെതിര്. മുസ്‌ലിം ലീഗിന് മുത്വലാഖ് ബില്ലില്‍ ആത്മാര്‍ത്ഥയില്ലെന്നും ലീഗ് സമുദായത്തെ വഞ്ചിക്കുകയാണെന്നു പറയുമ്പോഴും അതേ മുത്വലാഖ് സംമ്പ്രദായത്തെ അംഗീകരിക്കാനാവില്ലെന്നാണ് ഐ.എന്‍.എല്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നിലപാട് വ്യക്തമാതക്കിയത്.
കാസി ഇരിക്കൂര്‍ ചര്‍ച്ചയില്‍ പറയുന്നത് ഇങ്ങനെയാണ് 'മുത്വലാഖിന്റെ കാര്യത്തില്‍ വളരെ മുന്നെ തന്ന ഐ.എന്‍.എല്‍ അതിന്റെ നിലപാട് വ്യക്തമാക്കിയതാണ്. മൂന്നു തവണ തലാഖ്, തലാഖ്, തലാഖ് എന്നു പറഞ്ഞു കൊണ്ടു വിവാഹ മോചനം നടത്തുന്നതില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ തന്നെ വിവിധ അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്,
[video width="492" height="360" mp4="http://suprabhaatham.com/wp-content/uploads/2018/12/inl-nilapad.mp4"][/video]
ഇന്ത്യയില്‍ ഇപ്പോള്‍ മുത്വലാഖ് സമ്പ്രദായം നടക്കുന്നില്ല. ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖു ചൊല്ലുക എന്ന സംമ്പ്രദായത്തോട് കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ഒട്ടു മിക്ക പണ്ഡിതന്മാരും അതു പോലെ മത സമൂഹവും എതിരാണ്. മുത്വലാഖിനോട് വിയോജിപ്പാണ്, മുത്വലാഖില്‍ സി.പി.എമിന്റെ നിലപാടിനോടാണ് യോജിപ്പുള്ളതൈന്നും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസി ഇരിക്കൂര്‍ ചര്‍ച്ചയില്‍ സമ്മതിക്കുന്നുണ്ട്. മുത്വലാഖ് ഒരിക്കലും അഭികാമ്യമായ ഒരു സംഗതിയല്ല, അതില്‍ യാതൊരു സംശയമില്ല, എന്നാല്‍ ബില്ലിനു തങ്ങള്‍ എതിരാണെന്നും മുത്വലാഖു ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനു എതിരാണെന്നും അദ്ദേഹം പറയുന്നു.
മുത്വലാഖില്‍ ഐ.എന്‍.എലിന്റെ നിലപാട് എന്താണെന്നറിയാല്‍ കഴിഞ്ഞ ദിവസം സുപ്രഭാതം ഓണ്‍ലൈന്‍ പ്രതിനിധി ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നിലപാട് രണ്ടു ദിവസത്തിനകം പറയാമെന്നു പറഞ്ഞ സെക്രട്ടറി അതേ ദിവസം തന്നെയാണ് ചാനലില്‍ മുത്വലാഖിനെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
ത്വലാഖ് തന്നെ അനിവാര്യമായ ഘട്ടങ്ങലില്‍ മാത്രം അനുവദനീയമാണെന്നും എന്നാല്‍ ഒരാള്‍ ഭാര്യയെ മുത്വലാഖ് ചൊല്ലിയാല്‍ മതപരമായി സാധുവാവുമെന്നുമാണ് ഭൂരിപക്ഷം ഇസ്‌ലാമിക പണ്ഡിത്മാരുടേയും നിലപാട്.
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ.എന്‍.എലിനു ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ചത്. അതിനാല്‍ തന്നെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമിന്റെ നിലപാടിനപ്പുറത്തേക്കു പോവാന്‍ ഐ.എന്‍.എലിനു സാധിക്കില്ല എന്ന സൂചനയാണ് ഐ.എന്‍.എലിന്റെ മുത്വലാഖ് വിരുദ്ധ നിടപാട് നല്‍കുന്നത്.
വീഡിയോ കടപ്പാട് എഷ്യാനെറ്റ് ന്യൂസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."