'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' പദ്ധതിക്ക് ഇന്ന് തുടക്കമാകും
ആലപ്പുഴ: സംസ്ഥാനം പരിപൂര്‍ണ്ണമായും മാലിന്യ രഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന സമഗ്ര ശുചിത്വമാലിന്യ സംസകരണ യജ്ഞത്തിന് സ്വാതന്ത്ര്യദിനമായ ഇന്ന് തുടക്കം കുറിക്കുന്നു.
റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രതിജ്ഞ ചൊല്ലി ജില്ലയില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് സക്കറിയ ബസാറില്‍ ഗൃഹസന്ദര്‍ശനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.
ഇന്ന് എല്ലാ എം.പി.മാരും എം.എല്‍.എ.മാരും മറ്റ് ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതാണ്. എല്ലാ വാര്‍ഡുകളിലും ശുചിത്വസംഗമവും സംഘടിപ്പിക്കും. ജനങ്ങള്‍ സ്വയംസമര്‍പ്പണ മനോഭാവത്തോടെ മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം പ്രഖ്യാപനം ഏറ്റെടുക്കണം. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഭവനങ്ങളിലും വൈകീട്ട് ഏഴിന് ശുചിത്വദീപം തെളിയിക്കല്‍ എന്നിവ നടക്കും.
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും ഓഫീസ് ആസ്ഥാനങ്ങളിലും വിദ്യാലയങ്ങളിലും ഇന്ന് (ആഗസ്റ്റ് 15) രാവിലെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളുടെ തുടര്‍ച്ചയായി മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും.
വാര്‍ഡുതലത്തില്‍ നടത്തുന്ന ശുചിത്വസംഗമ പരിപാടികളില്‍ അവസ്ഥാ നിര്‍ണ്ണയ പഠനം വാര്‍ഡുതലത്തില്‍ ക്രോഡീകരിച്ച് അവതരിപ്പിക്കല്‍, ഗാര്‍ഹിക മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കുന്ന കുടുംബങ്ങളുടെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും അനുഭവസാക്ഷ്യ വിവരണവും അനുമോദനവും, സ്വാപ്‌ഷോപ്പുകള്‍, ശുചിത്വസന്ധ്യ, നാടന്‍പാട്ടുകള്‍, സ്‌കിറ്റുകള്‍, ഫ്‌ളാഷ്‌മോബുകള്‍, മനുഷ്യചങ്ങല എന്നിവ സംഘടിപ്പിക്കുന്നു.
ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് അനുയോജ്യമായ സംവിധാനം ഓരോ വീട്ടിലും സ്ഥാപനത്തിലും സ്ഥാപിക്കുന്നതിനും അജൈവ മാലിന്യം കഴുകി വൃത്തിയാക്കി തരംതിരിച്ച് തദ്ദേശഭരണസ്ഥാപനം നിശ്ചയിക്കുന്ന രീതിയിലോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ കൈമാറുന്നതിനും കാമ്പയിനിലൂടെ ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കും. ഇതിനായി കഴിഞ്ഞ 13 വരെ ഓരോ 50 വീടിനും രണ്ടു പേര്‍ എന്ന രീതിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അവസ്ഥ നിര്‍ണ്ണയ പഠനം നടത്തുകയും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വാര്‍ഡുതലത്തിലും തദ്ദേശഭരണസ്ഥാപനതലത്തിലും ഒരു വിവരശേഖരണം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ക്രോഡീകരിച്ച ഡേറ്റയുടെ അടിസ്ഥാനത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ പദ്ധതികള്‍ വിഭാവനം ചെയ്യുകയും നിലവിലെ പ്രോജക്ടുകള്‍, ആവശ്യമാണെങ്കില്‍, സെപ്തംബര്‍ 30നകം ഭേദഗതി വരുത്തുകയും നവംബര്‍ 1ന് നിര്‍വ്വഹണം ആരംഭിക്കുകയും മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."