HOME
DETAILS
MAL
ഗാന്ധിഘാതകര്‍ രാജ്യസ്നേഹത്തിന്റെ അംബാസിഡര്‍മാരാകുന്നു: കെ സുരേന്ദ്രന്
backup
August 10 2016 | 21:08 PM
ഇരിട്ടി:ഗാന്ധിഘാതകരും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരും രാജ്യ സേവനത്തിന്റെ അംബാസിഡര്‍മാര്‍ ചമയുന്നത് വിരോധാഭാസമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്.
ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം അജേഷ് അധ്യക്ഷനായി. ജില്ലാ സിക്രട്ടറി ജൂബിലി ചാക്കോ, ടിയൂര്‍ ദാമോദരന്‍, ജെയ്സണ്‍ കാരക്കാട്ട്, പി.കെ ജനാര്ദ്ദനന്, തോമസ് വര്‍ഗ്ഗീസ്, പൊയില്‍ മുഹമ്മദ്, ശരത്ചന്ദ്രന്, പി.എ നസീര്‍, കെ സുമേഷ് കുമാര്‍, ഷൈജന്‍ ജേക്കബ്ബ് സംസാരിച്ചു. ലോക യുവജന സമ്മേളനത്തിലെ പ്രതിനിധിയായി തെരഞ്ഞെടുത്ത എം മനോജിന് സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."