ആസൂത്രണത്തിലൂടെ ജീവിത വിജയം സാധ്യമാക്കുക
ജിദ്ദ: ജീവിതം ആസൂത്രണത്തോടെ നയിക്കുകയാണ് പ്രവാസം ഫലപ്രദമായി വിനിയോഗിക്കാനുള്ള വഴി എന്നും ആത്മവിശ്വാസവും ഇച്ഛാ ശക്തിയും ജീവിത വിജയത്തിന്റെ അടിത്തറയാണെന്നും ജിദ്ദ റുവൈസ് യൂണിറ്റി സെന്റര്‍ ജീവിത വിജയം ട്രെയിനിങ് പ്രോഗ്രാം യോഗം അഭിപ്രായപ്പെട്ടു.
'ലൈഫ് മാത്' വിഷയത്തില്‍ ട്രൈയിനര്‍ അമീര്‍ഷാ ക്ലാസെടുത്തു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളേണ്ടത് മനസ് സന്തുലിതമായ അവസ്ഥയിലായിരിക്കുമ്പോഴാണ്. നല്ല കാര്യം ജീവിതത്തില്‍ നടപ്പാക്കാന്‍ വര്‍ഷങ്ങളെടുത്ത് പരിശീലനം വേണ്ടി വരുമ്പോള്‍ ഒരു ചീത്ത സ്വഭാവം ഒഴിവാക്കാന്‍ ആഴ്ചകള്‍ മതി എന്നും ഉദാഹരണ സഹിതം അദ്ദേഹം പഠിതാക്കള്‍ക്ക് വിശദീകരിച്ചു.
സന്തോഷവും ദു:ഖവും സമ്മിശ്രമായി ചേര്‍ന്നതാണ് ജീവിതമെന്നും സന്തോഷത്തിലും ദുഖത്തിലും പൂര്‍ണത എന്ന ഒന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ആദം നഗര്‍, ഇബ്രാഹിം ഷംനാദ്, മുസ്തഫ പെരുവള്ളൂര്‍, നാസര്‍ വേങ്ങര, മഖ്ബൂല്‍ തലശ്ശേരി , മുഹമ്മദ് കല്ലിങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."