മഅ്ദിന്‍ വേദിയില്‍ വക്കം മൗലവിയുടേയും മക്തി തങ്ങളുടേയും സ്തുതി പാടി മുഖ്യമന്ത്രി, തിരുത്താതെ കാന്തപുരം
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇരിക്കുന്ന വേദിയില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടേയും മക്തി തങ്ങളുടേയും ചരിത്രം പറഞ്ഞും അവരുടെ സ്തുതി പാടിയും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സമാപിച്ച മലപ്പുറം മഅ്ദിന്റെ സമ്മേളനമായ വൈസനിയത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുത്തന്‍വാദികളായി വിലയിരുത്തപ്പെടുന്ന മക്തി തങ്ങളുടേയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടേയും നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചു സവിസ്തരം പ്രതിപാദിച്ചത്.
പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചത് വക്കം മൗലവിയെ കുറിച്ചും സനാഉല്ല മക്തി തങ്ങളെ കുറിച്ചുമാണ്. വക്കം മൗലവി കേരളത്തിലെ മുസ്‌ലിംകളുടെ നവോത്ഥാന നായകനാണെന്നും സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമുദായത്തെ തട്ടിയുണര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ കാന്തപുരം ഉള്‍പടെയുള്ള സംഘടനയിലെ പ്രമുഖരെല്ലാം വേദിയിലുണ്ടായിരുന്നു.
എം. ഹലീമ ബീവിയുടെ പത്രപ്രവര്‍ത്തനം, അവര്‍ തിരുവല്ലയില്‍ നടത്തിയ സ്ത്രീ സമ്മേളനം, അവരുടെ പ്രസംഗം, ബി.എസ് സെയ്ദയുടെ പ്രസംഗങ്ങളും പി.കെ സുബൈദ, അന്‍സാര്‍ ബീഗം, തങ്കമ്മ മാലിക് തുടങ്ങിയ സ്ത്രീകളെയും എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോട്ടുപോയ സമുദായത്തെ മുന്നോട്ടുനയിച്ചതില്‍ ഇവര്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുള്‍പ്പെട്ട സംഘടനകള്‍ക്കും വിദ്യാഭ്യാസ നവോത്ഥാനത്തില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിന്നീട് ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിച്ച അബുസ്സബാഹ് മൗലവിയിലൂടെയും മറ്റും മുഖ്യമന്ത്രി സഞ്ചരിച്ചുവെങ്കിലും കേരളചരിത്രമെഴുതിയ സൈനുദ്ദീന്‍ മഖ്ദൂം മുതലുള്ള സുന്നി നവോത്ഥാന നായകര്‍ ഇടംപിടിച്ചതേയില്ല.
[playlist type="video" ids="672667"]
തങ്ങള്‍ നിരന്തരം പറയുന്ന കേരളീയ മുസ്‌ലിം നവോത്ഥാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ വലിയ പ്രവര്‍ത്തക സമൂഹത്തേയും നേതാക്കളേയും സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞിട്ടും വേദിയിലിരിക്കെ ആരും തിരുത്താന്‍ പോലും തയ്യാറായില്ല. വക്കം മൗലവിയുടേയും മക്തി തങ്ങളുടേയും സലഫി ധാരകളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുകയും ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടുകയും ചെയ്ത വേദിയില്‍ വച്ചു തന്നെ സലഫീ ചിന്താധാരയെ കേരളീയ മുസ്‌ലിം നവോത്ഥാനമാക്കിയ പിണറായിയെ തിരുത്താന്‍ ആരും തയ്യാറായില്ല.
മറ്റു സംഘടനകളുടെ വേദിയും പേജുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെറിയ അബന്ധങ്ങളെ വരെ പര്‍വതീകരിക്കുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഇതുവരേ പറഞ്ഞു വന്ന മുസ്‌ലിം നവോത്ഥാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ സംസാരിച്ച പിണറായിയെ തിരുത്താന്‍ കഴിഞ്ഞില്ല.
[playlist type="video" ids="672670,662709"]
യഥാര്‍ത്ഥ പണ്ഡിതന്മാര്‍ ഏതു വേദിയില്‍ വച്ചും സത്യം തുറന്നു പറയണമെന്നും ആരുടെ മുന്നിലും അതിനു ധൈര്യം കാണിക്കണമെന്നുമാണ് ഇതിനോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇതിനു തെളിവായി അവര്‍ ഉയര്‍ത്തി കാട്ടുന്നത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയാണ്. പാലക്കാട് നടന്ന സുപ്രഭാതം പത്രം എഡിഷന്‍ ഉദ്ഘാടനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അതേവേദിയല്‍ വച്ചു തന്നെ തങ്ങള്‍ തിരുത്തിയിരുന്നു. എല്ലാ ആചാരങ്ങളും മാറ്റേണ്ടതെന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം. എന്നാല്‍ ഇസ്‌ലാമിലെ ആചാരങ്ങള്‍ മാറ്റേണ്ടതില്ലെന്നു ഉടനെ തന്നെ തങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."