HOME
DETAILS
MAL
സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ വികൃതമാക്കിയ സംഭവം: തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബി.ജെ.പി
backup
August 16 2017 | 08:08 AM
കൊല്‍ക്കത്ത: ബംഗാളില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ വികൃതമാക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയെയും വിമര്‍ശിച്ച് ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് പ്രതിമയില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതെന്ന് ബി.ജെ.പി പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റും സുഭാഷ് ചന്ദ്ര ബോസിന്റെ പേരമകനുമായ ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.
ഏഷ്യയുടെ നേതാവാണ് സുഭാഷ് ചന്ദ്ര ബോസ്,ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ കരുത്തനായ പോരാളിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചത് നീതീകരിക്കാനാവില്ല. ഇത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ എങ്ങനെയാണ് ഇതു സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ മമതക്കും പങ്കുണ്ട്. ഇക്കാര്യത്തിലുള്ള അവരുടെ നിലപാട് അറിയിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."