സഊദിയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തിന്റെ 71-0 പിറന്നാളാഘോഷം സമുചിതമായി ആഘോഷിച്ചു. വിവിധ ഗള്‍ഫ് നാടുകളിലെ എംബസികള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും പുറമെ സാംസ്‌കാരിക, മത സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
സഊദിയില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശം അദ്ദേഹം സദസ്സിനു കൈമാറി. സഊദി അറേബ്യ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്താണ് വിവിധ തലങ്ങളില്‍ നിന്നും 500 ഇല്‍ പരം ആളുകളാണ് റിയാദിലെ എംബസി ആഘോഷത്തില്‍ പങ്കുത്തത്.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്യ ദിന സന്ദേശവും ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശം കൈമാറുകയും ചെയ്തു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷികളായെത്തി. വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയെ കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്റെയും മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വര്‍ണ്ണാഭമായ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളാണ് നടന്നത്. പലയിടത്തും ഒരാഴ്ച നീളുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."