രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ഇന്ദിരാഭവനില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സത്യഗ്രഹത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓക്‌സിജന്‍ കിട്ടാതെ കുരുന്നുകള്‍ മരിക്കുമ്പോഴും കേന്ദ്രം മൗനത്തിലാണ്. ഗോസംരക്ഷണത്തിന്റെയും മറ്റും പേരില്‍ ന്യൂനപക്ഷങ്ങളും ദലിത് പിന്നോക്ക വിഭാഗങ്ങളും വേട്ടയാടപ്പെടുന്നു. സാമ്പത്തിക വളര്‍ച്ച താഴേക്കു പോകുന്ന സ്ഥിതിയാണ് രാജ്യത്ത്. അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചു കയറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരേ ജനാധിപത്യ, മതേതരശക്തികളുടെ വലിയ മുന്നേറ്റം ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."