കൊച്ചി മോഡല്‍ പെണ്‍വാണിഭ ബ്ലാക്ക്‌മെയിലിങ് നിലമ്പൂരിലും
നിലമ്പൂര്‍: കൊച്ചി മോഡല്‍ ബ്ലാക്ക്‌മെയിലിങ് നിലമ്പൂരിലും. ഉന്നതപദവിയില്‍ നിന്നു വിരമിച്ച നിലമ്പൂരിലെ പ്രമുഖ ഡോക്ടറാണ് പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയത്. സംഘത്തിലെ സൂത്രധാരനുള്‍പ്പെടെ രണ്ടുപേരെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. സൗഹൃദം നടിച്ചു കഴിഞ്ഞ പത്തിനാണ് ഡോക്ടറെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ പെണ്‍വാണിഭസംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് പണം തട്ടിയത്.
ഡോക്ടറുടെ പഴ്‌സ് തട്ടിപ്പറിച്ച് 20,000 രൂപ എടുക്കുകയും 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ മൊബൈലില്‍ എടുത്ത സ്ത്രീകളോടൊപ്പമുള്ള ഫോട്ടോകള്‍ മാധ്യമങ്ങള്‍ക്കും പൊലിസിനും നല്‍കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് നിരന്തരം ഫോണിലൂടെ പണം ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട് നിലമ്പൂരിലെ ആശുപത്രിയിലും എത്തി. ഇതോടെ ഡോക്ടര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഡോക്ടറെ കൊണ്ട് പ്രതികളെ പണം തരാമെന്ന് പറഞ്ഞ് വിളിപ്പിച്ചാണ് സൂത്രധാരനായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷിനെ(27) പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയായ കുനിപ്പാല സ്വദേശി ഷിജോ തോമസിനെ(29) അരീക്കോട് വച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പൊലിസ് പറഞ്ഞു. ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ ഒരു സ്ത്രീയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് ഐ.ഡി നിര്‍മിച്ചാണ് ഡോക്ടറെ കുടുക്കിയത്. നിലമ്പൂര്‍ സി.ഐ കെ.എം.ബിജു, എസ്.ഐമാരായ ഇബ്രാഹിം, സി. പ്രദീപ്, വി.പി അബൂബക്കര്‍, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.പി.സന്തോഷ്, എസ്.സി.പി.ഒ ശ്രീകുമാര്‍, സി.പി.ഒമാരായ മനോജ്, ജാബിര്‍, ടി.ടി.ബിനോബ്, പി.സി.വിനോദ്, ഇ.വി.സുകേഷ്, ഇ.ജി.പ്രദീപ്, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."