HOME
DETAILS
MAL
അറവുമാലിന്യങ്ങള്‍ ഇറച്ചി ഉല്‍പ്പന്നങ്ങളായി വിപണിയിലെത്തരുതെന്ന് ഹൈക്കോടതി
backup
August 16 2017 | 21:08 PM
കൊച്ചി: അറവു മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കുന്നുണ്ടെന്നും ഇവ ഇറച്ചിയുല്പ്പന്നങ്ങളായി വീണ്ടും മാര്ക്കറ്റിലെത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം നഗരസഭ ഉറപ്പുവരുത്തണമെന്നും കോടതി ഓര്‍മിപ്പിച്ചു. തിരുവല്ല നഗരസഭയിലെ ഇറച്ചിക്കച്ചവടം കരാറെടുത്തവര്‍ക്ക് അറവുമാലിന്യം കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടെന്ന സിംഗിള്‍ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു നഗരസഭ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ വിധി.
ഇറച്ചിക്കച്ചവടത്തിന് ലൈസന്‍സ് എടുത്തവര്‍ക്ക് ഇറച്ചി വില്ക്കാന് മാത്രമാണ് അനുമതിയെന്നും അറവുമാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്നുമായിരുന്നു നഗരസഭയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."