കുട്ടികളെ വലവീശിപ്പിടിക്കാന്‍ ബ്ലൂവെയില്‍ ലിങ്കുകള്‍ പ്രചരിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തും ബ്ലൂവെയില്‍ ഗെയിം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന വര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ബ്ലൂ വെയില്‍ ഗെയിം ലിങ്കുകള്‍ പ്രചരിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുടെയും ഇന്‍സ്റ്റഗ്രാമിലെ ഹാഷ്ടാഗ് ഓപ്ഷനിലൂടെയും ഫേസ്ബുക്ക് വഴിയുമാണ് ഈ മരണക്കളിയുടെ ലിങ്ക് പ്രചരിക്കുന്നത്. 'കേറി തകര്‍ക്ക് മച്ചാനെ, വരുന്നിടത്ത് വച്ച് കാണാം' എന്നിങ്ങനെയുള്ള ന്യൂ ജനറേഷന്‍ അടിക്കുറിപ്പുകളോടെയാണു സന്ദേശം. ലിങ്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഗെയിം ആരംഭിച്ചാല്‍ സ്‌ക്രീനില്‍ വിരലമര്‍ത്തി ആദ്യ ദിവസത്തെ കളി പൂര്‍ത്തീകരിക്കാനാണ് ആവശ്യപ്പെടുന്നത്. വലത് കൈയിലെ വിരല്‍ കൊണ്ട് മൂക്കില്‍ തൊടുക തുടങ്ങിയ ചെറിയ കാര്യങ്ങളാണ് ആദ്യഘട്ടത്തിലെ നിബന്ധന. കോളജ് വിദ്യാര്‍ഥികളും യുവാക്കളും അംഗങ്ങളായുള്ള ഗ്രൂപ്പുകളിലാണ് മെസേജ് വ്യാപിക്കുന്നത്. ഉപയോഗത്തിന് വേണ്ടിയല്ലെങ്കിലും കൗതുകം കൊണ്ടും മറ്റുള്ളവരെ അറിയിക്കാനുള്ള വ്യഗ്രതകൊണ്ടും മെസേജുകള്‍ മറ്റുള്ളവരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. രണ്ടായിരത്തോളം പേര്‍ പ്രസ്തുത ലിങ്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും പൊലിസ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും പറയുന്നുണ്ടെങ്കിലും ഇത് പ്രചരിക്കുന്നത് തടയാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വമാണ്. കൗതുകത്തിന് വേണ്ടി മാത്രം ഈ ലിങ്കുകള്‍ തുറക്കുന്നവര്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്നുള്ളതും ആശങ്കയുളവാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."