സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 83,065 ഫയലുകള്‍
തിരുവനന്തപുരം: സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ മുതല്‍ ഉന്നതതല തീരുമാനം ആവശ്യമായ വികസന പദ്ധതികള്‍ വരെയുള്ള 83,065 ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ച കണക്ക് പ്രകാരം റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്.
21,210 ഫയലുകള്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ 8,002 ഫയലുകളും വ്യവസായവകുപ്പില്‍ 7,002 ഫയലുകളും കെട്ടിക്കിടക്കുന്നു. കൃഷിവകുപ്പില്‍ 5,281, മൃഗസംരക്ഷണ വകുപ്പില്‍ 2,063, ആയുഷില്‍ 411, തീരദേശ വകുപ്പില്‍ 248, സാംസ്‌കാരിക വകുപ്പില്‍ 2,373, പരിസ്ഥിതിവകുപ്പില്‍ 1,562, ധനകാര്യ വകുപ്പില്‍ 3,645, ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ 2,140, വനംവകുപ്പില്‍ 3,395, ഭവനനിര്‍മാണത്തില്‍ 154, വിവരസങ്കേതികവകുപ്പില്‍ 802, നിയമ വകുപ്പില്‍ 1,763, പാര്‍ലമെന്ററി കാര്യത്തില്‍ 279, പൊതുഭരണ വകുപ്പില്‍ 386, ആസൂത്രണവകുപ്പില്‍ 1,288, തുറുമുഖ വകുപ്പില്‍ 1,204, ഊര്‍ജവകുപ്പില്‍ 2,151, പൊതുമരാമത്തില്‍ 4,216, പട്ടികജാതി വകുപ്പില്‍ 4,642, സ്‌റ്റോര്‍ പര്‍ച്ചേസില്‍ 342, വിജിലന്‍സില്‍ 2,453, ജലവിഭവത്തില്‍ 6,079 ഫയലുകളും കെട്ടിക്കിടക്കുന്നു.
ലഭ്യമായ വിവരം മാത്രമാണെന്നും ബാക്കിയുള്ളവ ശേഖരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഫയലുകളില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."