HOME
DETAILS
MAL
ആര്‍.എസ്.എസിന്റെ ദേശീയത കാപട്യം നിറഞ്ഞത്: കെ.പി.എ മജീദ്
backup
August 16 2017 | 22:08 PM
കോഴിക്കോട്: സംഘ്പരിവാറിന്റെ ദേശീയതയും രാജ്യ സ്‌നേഹവും കാപട്യമാണെന്ന് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാവഗതിന്റെ ചെയ്തികളിലൂടെ വ്യക്തമയതായി മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ജില്ലാ കലക്ടറുടെ വിലക്ക് ലംഘിച്ച് രാജ്യത്തിന്റെ നിയമ വാഴ്ചയെ വെല്ലുവിളിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്.
സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയോടെ നീങ്ങുന്നതാണ് സംഘ്പരിവാറിന് കേളത്തില്‍ എന്തുമാവാമെന്ന അവസ്ഥ സംജാതമാക്കിയത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കാതെ പതിവ് ഒത്തുതീര്‍പ്പിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുമാറ്റിയാല്‍ നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."