HOME
DETAILS
MAL
കനത്ത മഴയില്‍ ബംഗളൂരു നഗരം നിശ്ചലമായി
backup
August 16 2017 | 23:08 PM
ബംഗളൂരു: ചൊവ്വാഴ്ച രാവിലെ ബംഗളൂരു നഗരം ഉണര്‍ന്നെണീറ്റത് വെള്ളപ്പൊക്കത്തിന്റെ നടുവിലേക്ക്. സ്വാതന്ത്ര്യദിനാഘോഷത്തിനായി പലയിടങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഇതെല്ലാം കനത്ത മഴയെതുടര്‍ന്ന് ഉപേക്ഷിച്ചു. 127 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് നഗരം വെള്ളപ്പൊക്കത്തിനിടയാക്കിയ മഴയ്ക്ക് സാക്ഷ്യം വഹിച്ചത്.
44.8 മില്ലി മീറ്റര്‍ മഴയായിരുന്നു ചൊവ്വാഴ്ച നഗരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് അത് 128.7 മി.മീറ്ററായി ഉയരുകയായിരുന്നു.
1890ന് ശേഷം ആദ്യമായാണ് ഇത്രയും മഴയുണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
തിങ്കളാഴ്ച രാത്രി 11ന് തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുവരെ തുടര്‍ന്നു. മണ്‍സൂണില്‍ ലഭിക്കുന്ന ശരാശരി മഴ ഇരുട്ടിവെളുത്തപ്പോഴേക്കും നഗരത്തിന് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."