ഗൊരഖ്പൂര്‍ കുരുതി: മന്ത്രിമാര്‍ക്കെതിരേ പൊലിസില്‍ പരാതി
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേ പരാതി.
ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയും മരിച്ച ഒരുകുട്ടിയുടെ പിതാവുമായ രാജ്ബാര്‍ ആണ് പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഇയാളുടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
തന്റെ കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് ഓക്‌സിജന്‍ വിതരണത്തിലുണ്ടായ തടസമാണെന്നും ഇതിന് ഉത്തരവാദികള്‍ ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടാന്‍ഡന്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി എന്നിവരാണെന്നും പരാതിയില്‍ പറയുന്നു.
ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയാറാകാതിരുന്നത് യഥാര്‍ഥ വസ്തുത മറയ്ക്കാനാണെന്നും രാജ്ബാര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 14നാണ് പരാതി നല്‍കിയതെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല,
അതേസമയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന രാജിവ് മിശ്ര തന്റെ ഡ്യൂട്ടി ചെയ്യാന്‍ തയാറാകാതിരുന്നതാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."