വിദ്യാഭ്യാസ മേഖലയിലെ നിയമന നിരോധനം നീക്കണം: കെ.എസ്.ടി.യു
മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമന നിരോധനം നീക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ റവന്യു ജില്ലാ സമിതി. 2015-16 ലെ തസ്തിക നിര്‍ണയം പുതിയ അധ്യയന വര്‍ഷത്തേക്ക് കൂടി ബാധകമാക്കി ഉത്തരവിറക്കിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പുതിയ നിയമനങ്ങള്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ജോലി പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസര നിഷേധത്തിന് വഴിയൊരുക്കും. വിവിധ വിഷയങ്ങളിലെ പ്രതിഷേധം ലക്ഷ്യമിട്ട് 18ന് കലക്ടറേറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും. ജില്ലാ പ്രവര്‍ത്തക സമിതിയോഗം സംസ്ഥാന സെക്രട്ടറി അബ്ദുള്ള വാവൂര് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.അഹമ്മദ് അധ്യക്ഷനായി. എ.കെ സൈനുദ്ദീന്‍, സി.കെ അഹമ്മദ്കുട്ടി, പി.കെ.എം ഷഹീദ്, കെ.എം അബ്ദുള്ള, കെ.ടി അമാനുള്ള, മജീദ് കാടേങ്ങല്‍ സംസാരിച്ചു. എം.സിദ്ധീഖ്, പി.വി ഹുസൈന്, പി.കുഞ്ഞിമൊയ്തീന്‍, മുജീബ് മൊട്ടമ്മല്‍, കോട്ട വീരാന്‍കുട്ടി, വി.എ ഗഫൂര്‍, ടി.എം ജലീല്‍, എ.എ സലാം, എന്‍.പി മുഹമ്മദാലി, കെ.സാദിഖ്, എം.ടി ഉമ്മര്‍, എം.മുഹമ്മദ് സലീം, ഫൈസല്‍ മൂഴിക്കല്‍, കെ.ബഷീര്‍ അഹമ്മദ്, നാസര്‍ കാരാടന്‍, മുജീബ് കൈപ്പള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."