ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടനയെന്ന് യു.എസ്
വാഷിങ്ടണ്‍: പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യു.എസ് ട്രഷറി ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്നും അവര്‍ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര് എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
സയിദ് സലാഹുദീന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷായാണ് ഭീകര സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹിസ്ബുല്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഇടപെടുന്നത് ശക്തമായി തടയുമെന്ന് പ്രസ്താവന വ്യക്തമാക്കി.
ഹിസ്ബുല്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."