27 വര്‍ഷത്തിനു ശേഷം ഇറാഖ്- സഊദി അതിര്‍ത്തി തുറക്കുന്നു
റിയാദ്: 27 വര്‍ഷത്തിനു ശേഷം സഊദി-ഇറാഖ് അതിര്‍ത്തി തുറക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ ഉണ്ടായ സഹകരണത്തിന്റെ ഫലമായാണ് 1990 ല്‍ അടച്ചു പൂട്ടിയ അതിര്‍ത്തി തുറക്കാന്‍ ധാരണയായത്. 1990 ല്‍ ഗള്‍ഫ് യുദ്ധത്തിന്റെ ബാക്കി പത്രമായാണ് സഊദി തങ്ങളുടെ ഇറാഖ് അതിര്‍ത്തി പങ്കിടുന്ന അറാര്‍ മേഖല അതിര്‍ത്തി അടക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത്രയും കാലമായി ഇവിടെ അടച്ചിടുകയായിരുന്നു. ഇറാഖില്‍ പുതിയ ഭരണകൂടം നിലവില്‍ വന്ന ശേഷം സഊദിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാഖ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി നേരത്തെ ഇറാഖില്‍ കാല്‍നൂറ്റാണ്ടണ്ടിനു ശേഷം സഊദി എംബസി തുറക്കുകയും ചെയ്തു.
വ്യാപാര ആവശ്യത്തിനായാണ് അറാര്‍ അതിര്‍ത്തി തുറക്കുന്നതെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇറാഖിലെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമാകും. കഴിഞ്ഞ ഫെബ്രുവരിയില്‍ സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ബാഗ്ദാദ് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിലെ ധാരണപ്രകാരം നടന്ന ചര്‍ച്ചയാണ് അതിര്‍ത്തി തുറക്കുന്നതിന് സഹായകരമായത്. കൂടാതെ, ഇറാഖ് സര്‍ക്കാരിലെ വിവിധ അംഗങ്ങള്‍ പലപ്പോഴായി സഊദി സന്ദര്‍ശിക്കുകയും ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."