2020 ലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ട്രംപ് തുടങ്ങി
വാഷിങ്ടണ്‍: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ട്രംപ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് ടി.വി പരസ്യം നല്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പരസ്യം. തന്റെ അജന്‍ഡ നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നത് ഡെമോക്രാറ്റുകളാണെന്ന് പരസ്യത്തില്‍ ട്രംപ് ആരോപിക്കുന്നു. ഏഴുമാസം പ്രസിഡന്റ് എന്ന നിലയില്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതായി ട്രംപ് അവകാശപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് വളരെ കുറയ്ക്കുന്നതിനും ഓഹരി വില ഉയര്‍ത്തുന്നതിനും ശക്തമായ സേനയെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞതായി ട്രംപ് അവകാശപ്പെടുന്നു.
പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ജോലി തുടരാന്‍ അമേരിക്കന്‍ പൗരന്മാര് ആവശ്യപ്പെടുമ്പോള്‍ ശത്രുക്കളെന്ന് വിശേഷിപ്പിക്കുന്നവര്‍ തന്റെ വിജയം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈറ്റ്ഹൗസ് തയാറായിട്ടില്ല. വെര്‍ജിനിയയില്‍ കഴിഞ്ഞ ദിവസം വെള്ളക്കാര്‍ ഫാസിസ്റ്റ് റാലിക്കെതിരേ ആക്രമണം നടത്തിയ ദിവസമാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പരസ്യമെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."