പൊലിസ് സ്റ്റേഷനില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് പരാതി
മലപ്പുറം: സഹോദരീ പുത്രനെ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കുന്നത് തടയാനെത്തിയപ്പോള്‍ അടിച്ചുപരുക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നീലാഞ്ചേരി നരിയക്കന്പോയില് തുറയില്‍ റുഖിയ സഹോദരി ഫാത്തിമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം തങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും കരുവാരകുണ്ട് പൊലിസ് സ്റ്റേഷനില്‍ നിന്നും നീതി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
ഈ മാസം അഞ്ചിനാണ് സംഭവം. സഹോദരിയുടെ മകനെ ചിലര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഇവരേയും സംഘം ആക്രമിക്കുകയായിരുന്നുവത്രെ. സംഭവത്തില്‍ റുഖിയ, സഹോദരന് അബൂബക്കര്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. പരാതി പറയാനായി സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഞങ്ങളുടെ പേരില്‍ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തുകയും രാത്രി 12 മണിവരെ സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ റുഖിയയുടെ സഹോദരന് തുറയില്‍ ഉമ്മര്‍, മകന് ജുഹാസിന് ഖാന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."