രാജ്യത്തെ രക്ഷിക്കാന്‍ മതേതര ജനത രംഗത്തിറങ്ങണം: മുഹമ്മദ് സുലൈമാന്‍
കോഴിക്കോട്: ഫാസിസത്തിന്റെ കരാളഹസ്തത്തില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ മതേതര ജനസമൂഹം ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. ഐ.എന്‍.എല്‍ സംസ്ഥാനതല പ്രതിനിധി സംഗമം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ ഡോ. എ.എ അമീന്‍, എം.എ ലത്തീഫ്, എന്‍.കെ അബ്ദുല്‍ അസീസ്, കോട്ടൂര്‍ മുഹമ്മദ്, എ.പി മുസ്തഫ, പ്രിയാ ബിജു സംസാരിച്ചു.
കാസിം ഇരിക്കൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാഷനല്‍ യൂത്ത് ലീഗിനു വേണ്ടി പുതുതായി രൂപകല്‍പ്പന ചെയ്ത പതാക അഖിലേന്ത്യാ പ്രസിഡന്റില്‍നിന്ന് സി.പി അന്‍വര്‍ സാദത്തും ഫാദില്‍ അമീനും ഏറ്റുവാങ്ങി. മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വി. ഹുസൈന് സ്വീകരണം നല്‍കി. പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് സ്വാഗതവും ബഷീര്‍ ബഡേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."