'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം; എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍'
കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ദേശീയോദ്ഗ്രഥന ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയവുമായി ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിച്ചു. മേഖല കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ച പ്രകടനവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും പൊതുയോഗവും നടത്തി.
കല്‍പ്പറ്റ മേഖലാ ഫ്രീഡം സ്ക്വയര്‍ മുട്ടിലില്‍ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് നൗഷീര്‍ വാഫി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹസൈനാര്‍ പരിയാരം, കെ. മൊയ്തു മൗലവി, പി സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരി മേഖലാ ഫ്രീഡം സ്ക്വയര്‍ പൊഴുതനയില്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുലത്തീഫ് വാഫി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി.
പനമരം മേഖലാ ഫ്രീഡം സ്ക്വയര്‍ അഞ്ചുകുന്നില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി എ അഷ്റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി മേഖലാ ഫ്രീഡം സ്ക്വയര്‍ ജില്ലാ ട്രഷറര്‍ അബൂബക്കര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ദീന്‍ കുട്ടി യമാനി മുഖ്യപ്രഭാഷണം നടത്തി.
അമ്പലവയല്‍ മേഖല ഫ്രീഡം സ്ക്വയര്‍ ഉമര്‍ നിസാമി ഉദ്ഘാടനം ചെയ്തു. അലി യമാനി മുഖ്യപ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ മേഖലാ ഫ്രീഡം സ്ക്വയര്‍ കുപ്പാടിത്തറ മില്ലുമുക്കില്‍ റെയ്ഞ്ച് സെക്രട്ടറി എം.കെ ഇബ്റാഹീം മൗലവി ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി മുഖ്യപ്രഭാഷണം നടത്തി. തലപ്പുഴ മേഖല ഫ്രീഡം സ്ക്വയര്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം ഹസന് മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ വാകേരി മുഖ്യപ്രഭാഷണം നടത്തി. തരുവണ മേഖല ഫ്രീഡം സ്ക്വയര്‍ നൂറുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സുഹൈല്‍ വാഫി ചെന്നലോട് മുഖ്യ പ്രഭാഷണം നടത്തി.
കമ്പളക്കാട് മേഖലാ ഫ്രീഡം സ്ക്വയര്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ശൗക്കത്തലി മൗലവി മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി മേഖലയില്‍ റെയ്ഞ്ച് സെക്രട്ടറി ജലീല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വഫ്വാന് വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ വാഫി പിണങ്ങോട് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."