HOME
DETAILS
MAL
പഴയങ്ങാടിയിലെ ഗതാഗതകുരുക്ക്: സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങി
backup
August 17 2017 | 01:08 AM
പഴയങ്ങാടി: വീതികൂട്ടലിനു മുന്നോടിയായി പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് വരെയുള്ള റോഡില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടി ആരംഭിച്ചു. ടി.വി രാജേഷ് എം.എല്‍.എ മുന്‍കൈയെടുത്ത് നടത്തിയ ജനകീയ യോഗ തീരുമാനപ്രകാരമാണ് ആദ്യഘട്ടമായി പ്രവൃത്തി നടത്തുന്നത്. ഓവുചാല്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് പത്തു മീറ്റര്‍ വീതിയില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തും. നേരത്തെ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും പ്രത്യേക യോഗവും ചേര്‍ന്നിരുന്നു. സര്‍വേക്ക് മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.വി ശശി, എക്സി. എന്‍ജിനിയര്‍ ടി.കെ റോജി, വില്ലേജ് അധികൃതര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."