HOME
DETAILS
MAL
പൊന്നാനിയിലെ വിസ തട്ടിപ്പ്: യു.എ.ഇയില്‍ മലയാളികള്‍ ദുരിതത്തില്‍
backup
August 10 2016 | 21:08 PM
പൊന്നാനി: പൊന്നാനി ചന്തപ്പടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍സ് നടത്തിയ വിസ തട്ടിപ്പില്‍ എട്ടോളം മലയാളികള്‍ ദുരിതത്തിലായി. പൊന്നാനിക്കാരുള്പ്പെടുന്നവരാണ് ഏജന്റുമാരുടെ ചതിയില്‍ പെട്ട് ദുബായില്‍ ദുരിതത്തിലായത്.
വിസ തട്ടിപ്പിനിരയായ മലയളികള് ദുബായ് പൊലിസില്‍ കീഴടങ്ങിയെന്നാണ് മറ്റു മലയാളികള്‍ വിളിച്ചറിയിച്ചത്. തൊണ്ണൂറായിരം രൂപ വരെ വിസക്ക് വാങ്ങിയാണ് ജോലി വാഗ്ദാനം നല്കി ട്രാവല്‍സുടമ ഇവരെ ദുബായിലേക്ക് കടത്തി വിട്ടത്. എന്നാല്‍ ഇവര്‍ക്ക് വാഗ്ദാനം നല്കിയ ജോലിയോ താമസ സൗകര്യമോ ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ മറ്റു മലയാളികളുടെ സംരക്ഷണയിലാണ് കഴിഞ്ഞത്. ഒടുവില്‍ ദുബായ് പൊലിസില്‍ കീഴടങ്ങുകയായിരുന്നു. വിസ തട്ടിപ്പ് നടത്തിയ ട്രാവല്‍സിനെതിരേ ബന്ധുക്കള്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."