HOME
DETAILS

മാവുങ്കാലില്‍ വ്യാപക സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

  
backup
August 17 2017 | 01:08 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b8%e0%b4%82-2

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമവുമായി ബന്ധപ്പെട്ട് കോട്ടപ്പാറ, മാവുങ്കാല്‍ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ഉടലെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ വച്ച് അക്രമമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയുന്നു. ഇതു മാവുങ്കാലില്‍ ബി.ജെ.പി സി.പി.എം ഏറ്റുമുട്ടലിനു വഴിവെച്ചു. പ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിപാടി കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് മാവുങ്കാലില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലിസ് 10 തവണ ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. രണ്ടു ഭാഗത്തെയും നേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്കു രുക്കേറ്റു. അതിനിടെ പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും ഏറെ നേരം മുഖാമുഖം ഏറ്റുമുട്ടി. വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍ കുമാര്‍ ഉള്‍പ്പെടെ പതിനെട്ടോളം പൊലിസുകാര്‍ക്കു പരുക്കേററു. അതേ സമയം മാവുങ്കാലില്‍ പൊലിസ് വ്യാപകമായി അക്രമം കാട്ടിയതായും ആക്ഷേപമുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളും പൊലിസ് തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്നു ദേശീയപാത വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ. ദാമോദരന്‍, സി.ഐ സി.കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ദേശീയപാത വഴി ഗതാഗതം സ്തംഭിച്ചതോടെ ചാലിങ്കാല്‍ നിന്നു വെള്ളിക്കോത്ത് വഴി കാഞ്ഞങ്ങാട്ടേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒരു മണിക്കൂര്‍ നേരമാണ് ഗതാഗതം സ്തംഭിച്ചത്.
ദേശീയ പാത കാഞ്ഞങ്ങാട് സൗത്തില്‍ നിന്നു കെ.എസ് .ടി.പി റോഡിലേക്കും വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. പൊലിസ് ശക്തമായ നടപടിയെടുത്തതോടെ പിന്നീട് ദേശീയ പാതയിലെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. മൈക്കും കൊടിയും അഴിച്ചുമാറ്റാന്‍ ഉണ്ടായിരുന്ന അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടപ്പാറയില്‍ വളഞ്ഞുവച്ചിരുന്നു. പൊലിസ് ഇവരെ പിന്നീട് സ്ഥലത്ത് നിന്നു സുരക്ഷിതമായി മാറ്റി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ മധുരക്കോട്ടെ ആദര്‍ശ്, ശ്യാംജിത്ത് എന്നിവരാണു പരിയാരത്തുള്ളത്. സി.പി.എം പ്രവര്‍ത്തകരായ നാഗേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു, മധു പാലായി, രാജന്‍ അമ്പലത്തറ അനില്‍ കുമാര്‍ എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ മീങ്ങോത്തെ ശ്രീജിത്ത്, പൂച്ചക്കാട്ടെ രാജന്‍, പുതിയ കണ്ടത്തെ പ്രസാദ് എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.


മാവുങ്കാലില്‍ കടകളടച്ചു പ്രതിഷേധം


മാവുങ്കാല്‍: വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമമുണ്ടായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാവുങ്കാലില്‍ കടകളടച്ച് പ്രതിഷേധിച്ചു. രണ്ടു ഹോട്ടലുകള്‍ക്കു നേരെ പൊലിസുകാരാണ് അക്രമം കാട്ടിയതെന്നു വ്യാപാരികള്‍ ആരോപിച്ചു. ഹോട്ടലിനകത്തു കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. അതിനിടെ നാശനഷ്ടമുണ്ടായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വ്യാപാരി നേതാക്കളുടെ ഫോട്ടോയെടുക്കാന്‍ പോയ ഫോട്ടോഗ്രാഫറുടെ ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആശിര്‍വാദ് സ്റ്റുഡിയോ ഉടമ സുകുമാരന്റെ ബൈക്കാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. വ്യാപാരി നേതാക്കള്‍ ഇടപെട്ടാണു പ്രശ്‌നം ഒഴിവാക്കിയത്. രേഖകള്‍ കൈയിലില്ലാത്തതിനാലാണു ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് പറഞ്ഞു. വ്യാപാരി നേതാക്കളായ കെ. അഹമ്മദ് ഷരീഫ്, ജോസ് തയ്യില്‍, സി. യൂസഫ് ഹാജി, മണികണ്ഠന്‍, പ്രദ്യേദനന്‍, പ്രണവം അശോകന്‍ തുടങ്ങിയവരാണ് കടകള്‍ സന്ദര്‍ശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  19 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  19 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago