എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു
കാസര്‍കോട്: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ റാലിയും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു. തയലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്തു നിന്നു മാലിക്ക് ദിനാര്‍ അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് ഹാരിസ് ബെദിരക്കു പതാക കൈമാറി ആരംഭിച്ച റാലിക്ക്, ബഷീര്‍ ദാരിമി തളങ്കര, സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി, പി.എ ജലീല്‍, ഹനീഫ് മൗലവി നേതൃത്വം നല്‍കി.
ഫ്രീഡം സ്‌ക്വയര്‍ റാലിയുടെ പൊതുയോഗം തളങ്കരയില്‍ മാലിക്ക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ്. കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷനായി.
സുഹൈല്‍ ഫൈസി കമ്പാര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫൈസല്‍ ചപ്പാരപ്പടവ് പ്രമേയ പ്രഭാഷണം നടത്തി. സിദ്ധീഖ് നദ്‌വി ചേരൂര്‍, ഹമീദ് ഫൈസി, എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, യുനസ് അലി ഹുദവി, നൗഫല്‍ ഹുദവി,മുഹമ്മദ് കുട്ടി മാസ്റ്റര്‍,മുജീബ് തളങ്കര, സിറാജുദ്ധീന്‍ ഖാസി ലൈന്‍, സഈദ് മൗലവി, ഹാരിസ് ബെദിര,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ശിഹാബ് അണങ്കൂര്‍, ഹാരിസ് ഗാളിമുഖം,നൗശാദ് ഹനീഫി, സലാം മൗലവി ചുടു വളപ്പില്‍, സാലിം ബെദിര, റാഷിദ് ഫൈസി, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, അബൂബക്കര്‍ ഹുദവി, ഹനീഫ് മൗലവി, സലാം പള്ളങ്കോട്, സമദ് മൗലവി, ഇഖ്ബാല്‍ മൗലവി, റഷീഖ് ഹുദവി സംസാരിച്ചു.
കുമ്പള: മേഖലാ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ ഫ്രീഡം സ്‌ക്വയര്‍ പ്രസിഡന്റ് ഖാസിം ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ മുശാവറ അംഗം അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നിസാമി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുസലാം ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം. അബ്ദുല്ല മുഗു, ഇ.കെ മുഹമ്മദ് കുഞ്ഞി, ലത്തീഫ് നിസാമി, സുബൈര്‍ നിസാമി, കബീര്‍ ഫൈസി, കണ്ടത്തില്‍ മുഹമ്മദ് ഹാജി, ശരീഫ് നിസാമി, എന്‍ കെ അബ്ദുല്ല മൗലവി പേരാല്‍, റഫീഖ് ദാരിമി കട്ടത്തടുക്ക സംസാരിച്ചു.
കാഞ്ഞങ്ങാട്: പുഞ്ചാവി സദ്ദാം മുക്കില്‍ കാഞ്ഞങ്ങാട് മേഖല എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം. മൊയ്തു മൗലവി അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് ശറഫുദ്ധീന്‍ കുണിയ ഫ്രീഡം സ്‌ക്വയര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അഷ്‌റഫ് ഹുദവി പാടലടുക്ക പ്രമേയ പ്രഭാഷണം നടത്തി.
പുഞ്ചാവി ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് ഹാഷിം തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ചിത്താരി അസീസിയ അറബിക് കോളജ് വിദ്യാര്‍ഥികള്‍ ദേശീയ ഗീതം ആലപിച്ചു. ജില്ലാ എസ്.വൈ.എസ് സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി, കാഞ്ഞങ്ങാട് മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി പി. ഇസ്മഈല്‍ മൗലവി, ട്രഷറര്‍ കെ.യു ദാവൂദ് ഹാജി, മുനിസിപ്പല്‍ എസ്.വൈ.എസ് സെക്രട്ടറി കെ.എസ് കുട്ടി ഹാജി, കരീം ഫൈസി മുക്കൂട്, ബല്ലാ കടപ്പുറം ശംസുല്‍ ഉലമ അറബിക് കോളജ് പ്രിന്‍സിപ്പല്‍ ജുനൈദ് അസ്ഹരി, പുഞ്ചാവി ജമാഅത്ത് പ്രസിഡന്റ് എന്‍.പി കുഞ്ഞബ്ദുല്ല ഹാജി, ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ഫൈസി, കാഞ്ഞങ്ങാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഉമര്‍ തൊട്ടിയില്‍, നീലേശ്വരം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ബഷീര്‍ ദാരിമി കല്ലൂരാവി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി,അബ്ബാസ് ദാരിമി, അഷ്‌റഫ് മീനാപ്പീസ്, എന്‍.പി മുസ്തഫ ,ജാഫര്‍ അശ്‌റഫി, അഷ്‌റഫ് പടന്നക്കാട്, രിസ്വാന്‍ മുട്ടുന്തല, ഷഫീഖ് മീനാപ്പീസ്, റംഷീദ് കല്ലൂരാവി, സഈദ് അസ്അദി സംസാരിച്ചു.
ചെര്‍ക്കള: ചെര്‍ക്കള മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം റാലി പി.പി മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. സി.എം മൊയ്തു ചെര്‍ക്കള അധ്യക്ഷനായി. ശിഹാബ് മിലാദ് മുഖ്യപ്രഭാഷണം നടത്തി. ഐ.പി മുഹമ്മദ് ദാരിമി, ജമാല്‍ ദാരിമി, അബ്ദുല്ല കുഞ്ഞിക്കാനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."