പൊലിസ് റെയ്ഡ്: സ്ത്രീകള്‍ റോഡ് ഉപരോധിച്ചു
കാഞ്ഞങ്ങാട്: പൊലിസ് റെയ്ഡില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ദേശീയപാത ഉപരോധിച്ചു.
പൊലിസിനെ അക്രമിച്ച കേസിലെ പ്രതികളായ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെത്തേടി പൊലിസ് വാഴക്കോട്ടെയും കോട്ടപ്പാറയിലെയും വീടുകളില്‍ ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തിയിരുന്നു. പലരെയും ഓടിച്ചു പിടികൂടിയതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണു സ്ത്രീകള്‍ കോട്ടപ്പാറയിലും പിന്നീട് പ്രകടനമായി മാവുങ്കാലിലുമെത്തി ദേശീയപാത ഉപരോധിച്ചത്. ഇതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ ഉപരോധം വൈകുന്നേരം നാലു വരെ നീണ്ടു. തുടര്‍ന്നു ബി.ജെ.പി നേതാക്കളുമായി ആര്.ഡി.ഒ ഡോ.പി.കെ ജയശീ ചര്‍ച്ച നടത്തിയതോടെയാണ് ഉപേരോധം അവസാനിപ്പിച്ചത്.
ഇന്നു വിശദമായ ചര്‍ച്ച നടത്താമെന്നും അതുവരെ പൊലിസ് നടപടികള്‍ ഉണ്ടാകില്ലെന്നും ഉറപ്പു നല്കി.
പൊലിസിനെ അക്രമിച്ചതിന് 300 ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."