നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കാസര്‍കോട്: നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നവഭാരത് ഫ്രീഡം അസംബഌ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം.എ നജീബ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, നീലകണ്ഠന്‍, പി.എ അഷ്‌റഫലി, ഷാനവാസ് പാദൂര്‍, പി.എ അഷ്‌റഫലി, കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജയപ്രകാശ്, കാപ്പില്‍ കെ.ബി.എം ശരീഫ്, അന്നപൂര്‍ണ്ണ, റോഷിന്‍ കോളാര്‍ സംസാരിച്ചു. ബദിയഡുക്ക ഗ്രീന്‍ ഫാല്‍ക്കന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അങ്കണവാടിയില്‍ മധുരപലഹാര വിതരണം നടത്തി. മൂസ സാജിദ് അധ്യക്ഷനായി. നുള്ളിപ്പാടി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്രദിനാഘോഷം വിപുലമായി ആഘോഷിച്ചു. നുള്ളിപ്പാടി ജമാഅത്ത് പ്രസിഡന്റ് പെരുമ്പള മുഹമ്മദലി ഹാജി പതാക ഉയര്‍ത്തി. ഹമീദലി നദ്‌വി ഫൈസി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. മദ്‌റസ ലീഡര്‍ ശൈഖ് അഹ്മദ് ആഖിബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജമാഅത്ത് സെക്രട്ടറി ഹാരിസ് നുള്ളിപ്പാടി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഫാരിസ്, ദാനിയേല്‍, അഹ് മദ് ആതിഫ് സംബന്ധിച്ചു.
നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ ദേശീയ പതാകയുടെ നിറങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ച് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. പ്രധാനധ്യാപകന്‍ എ.കെ മുഹമ്മദ് കുട്ടി, ഹനീഫ് നെല്ലിക്കുന്ന്, എന്‍.എം.സുബൈര്‍, ഖമറുദ്ദീന്‍ തായല്‍, ഷാഫി തെരുവത്ത്, ഖാദര്‍ ബെല്‍ക്കാട്, അബ്ദുല്‍ റഹ്മാന്‍, മാമു നെല്ലിക്കുന്ന്, സലീം ബണ്ടി, അബ്ബാസ് വെറ്റില, അബ്ദുല്‍ റഹ്മാന്‍ ചക്കര, ഖാദര്‍ നെല്ലിക്കുന്ന്, റഹീം, അധ്യാപകരായ ബാബു തോമസ്, ശ്രീലേഖ, സുഭദ്ര, പ്രമീള, ഗോപിനാഥന്‍, വിനോദ് കുമാര്‍, വേണുഗോപാല്‍ സംബന്ധിച്ചു. സബീഹുല്‍ ഹുദാ ദഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ നഗരസഭാംഗം ഹാരിസ് ബെന്നു ദേശീയ പതാക ഉയര്‍ത്തി. സാബിര്‍ എ.എം.ടി, ഇക്ബാല്‍ നെല്ലിക്കുന്ന്, ഷാഫി തെരുവത്ത്, ഹനീഫ് കൊട്ടി ഗെ, സാദിഖ് നെല്ലിക്കുന്ന്, സി.എ.സിദ്ദിഖ്, ആസാദ്, ഉനൈഫ്, കെ.എ.ഹാരിസ്, റഷീദ് പൂന, ഫാറൂഖ്, റാഹി ഫ്, അന്‍സാഫ്, സുനൈഫ്, മുജീബ് കോട്ട്, ഫവാസ്, മിസ് ഹബ് സംബന്ധിച്ചു.
നെല്ലിക്കുന്ന് മുഹ്യുയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ദേശീയ പതാക ഉയര്‍ത്തി. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുല്‍ റഹ്മാന്‍, അബ്ബാസ് ബീഗം, ടി.എ.മഹമുദ് ബങ്കരക്കുന്ന്, എന്‍.എ.ഹമീദ് ബങ്കരക്കുന്ന്, ഷാഫി തെരുവത്ത്.,എ.കെ.അബൂബക്കര്‍ ഹാജി, സഅദുദ്ദീന്‍ ബുഖാരി, സാലിഹ് ബുഖാരി, പൂരണം മുഹമ്മദലി, എന്‍.എ.ഇക്ബാല്‍ നെല്ലിക്കുന്ന്, എന്‍.എം.സുബൈര്‍ സംബന്ധിച്ചു.
നഗരത്തിലെ പാട്ട് കൂട്ടമായ കാസനോവ കാസര്‍കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സമീര്‍ കാസനോവ ദേശീയപതാക ഉയര്‍ത്തി. ഷാഫി തെരുവത്ത് മുഖ്യാതിഥിയായി. എന്‍.എം സുബൈര്‍ അധ്യക്ഷനായി. സുബൈര്‍ പുലിക്കുന്ന്, ഹംസ കണ്ടത്തില്‍, ഹമീദ് തെരുവത്ത്, മാഹിന്‍ ലോഫ്, ശരീഫ് തളങ്കര, യൂസുഫ് ബാങ്കോട് സംസാരിച്ചു. ദാറുല്‍ അമാന്‍ ലൈബ്രറിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ ദേശീയപതാക ഉയര്‍ത്തി. അബ്ബാസ് ബീഗം, ഷാഫി തെരുവത്ത്, എന്‍.എ ഹമീദ്, ടി.എ മഹ്മൂദ് ബങ്കരക്കുന്ന്, പൂരണം മുഹമ്മദലി, പുന മുഹമ്മദ്, എന്‍.എം സുബൈര്‍, സി.എം അഷ്‌റഫ്, ആമി ബീഗം, അഷ്‌റഫ് മുക്രി, ഫൈസല്‍, ഇബ്രാഹിം ബെന്‍സര്‍, എന്‍.എ അഷ്‌റഫ്, റൗഫത്ത്, മുഹമ്മദ് കുഞ്ഞി, സി.എം ബഷീര്‍, മുസ്തഫ സംസാരിച്ചു. ഫ്രണ്ട്‌സ് നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗള്‍ഫ് വ്യവസായി സാബിര്‍ എ.എം.ടി ദേശീയപതാക ഉയര്‍ത്തി. നഗരസഭാംഗം ഹാരിസ് ബെന്നു, ഷാഫി തെരുവത്ത്, ഇക്ബാല്‍ നെല്ലിക്കുന്ന്, റിസ്വാന്‍ കട്ടപ്പണി, മിര്‍ഷാദ് നെല്ലിക്കുന്ന്, ഹന്നാന്‍ കട്ടപ്പണി, റാഹിഫ് കോട്ട്, ഫവാസ്, അസ്ലഫ് ചാല, അക്കു നേതൃത്വം നല്‍കി.
പടഌ: ന്യു മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ ചെയര്‍മാന്‍ എന്‍.എ ഇക്ബാല്‍ നെല്ലിക്കുന്ന്, അധ്യാപികമാരായ മംഗള, യശ്വസിനി, ജയപ്രഭ, ശോഭ, ഖൈറുന്നിസ, മോഹിനി, പൂര്‍ണിമ, ഷംസീന, സ്റ്റാഫ് അംഗങ്ങളായ റൗഫ്, സുബൈര്‍, തനീഷ് എന്നിവര്‍ സംസാരിച്ചു. മധൂര്‍ പഞ്ചായത്ത് പടഌമുസ്‌ലിം ലീഗ് സ്വാതന്ത്ര്യദിനാഘോഷം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പടഌപതാക ഉയര്‍ത്തി. യൂത്ത് ലീഗ് നൊക്രാജെ ശാഖ കമ്മിറ്റി യൂനിറ്റ് ഡേ സംഘടിപ്പിച്ചു. ഇബ്രാഹിം കോളാരി ഉദ്ഘാടനം ചെയ്തു.
ബന്തിയോട്: ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വൈസ് ചെയര്‍മാന്‍ അബ്ബാസ് പള്ളംങ്കോട് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം.എസ് ഖാലിദ് ബാഖവി പ്രാര്‍ഥന നടത്തി.
ബദിയടുക്ക: കന്യാപ്പാടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജമാഅത്ത് പ്രസിഡന്റ് പി.കെ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് ഉമ്മര്‍ അശ്‌റഫി പ്രാര്‍ഥന നടത്തി. എ.എം ഇബ്രാഹിം, ബി.എ സലാം, ബോംബെ ഷാഫി സംബന്ധിച്ചു.
ബദിയഡുക്ക: കന്യാപ്പടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഖത്തീബ് ഉമര്‍ അഷ്‌റഫി പ്രാര്‍ഥന നടത്തി. എ.എം ഇബ്രാഹിം, ബി.എ സലാം, ബോംബോ ഷാഫി സംസാരിച്ചു.
ഏരിയാല്‍: അന്‍വാറുല്‍ ഇസ് ലാം മദ്‌റസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജമാഅത്ത് ഹഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. മുദരിസ് മുഹമ്മദ് സ അദി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മുഹമ്മദ് റഫീഖ് ദാരിമി അധ്യക്ഷനായി. സെക്രട്ടറി കെ.ബി അബൂബക്കര്‍ സംസാരിച്ചു. പൊതു പരീക്ഷയില്‍ ദേശീയ തലത്തില്‍ എഴാം റാങ്ക് നേടിയ ഫാതിമത്ത് സിംസീനക്ക് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം നല്‍കി.
പുത്തിഗെ: ഖാസി ടി.കെ.എം ബാവ ഉസ്താദ് അക്കാദമിയില്‍ പ്രസിഡന്റ് അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷനായി. അക്കാദമി ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഫൈസി ചേരാല്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി, നാസര്‍ ഫൈസി, ശാഫി ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തില്‍, എം. അബ്ദുല്ല മുഗു, ഹുസൈര്‍ ഹാജി ഇസ്മാഹല്‍ ഹാജി, റഫീഖ് ദാരിമി മന്‍ച്ച് സംസാരിച്ചു.
ചെര്‍ക്കള: ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്‌ലിം യൂത്ത് ലീഗ് യൂനിറ്റ് ഡേ സൗഹൃദ സംഗമം നടത്തി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിദ്ദ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.ഡി.എ റഹ്മാന്‍ ദേശീയ പതാക ഉയര്‍ത്തി. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി.എ അഹ്മദ് കബീര്‍ ലാ കോണ്‍വിവെന്‍സിയ പ്രമേയ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് തായല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് ട്രഷറര്‍ സി. സലീം ചെര്‍ക്കള ദേശീയ ഗാനാലാപനത്തിനു നേതൃത്വം നല്‍കി. ഇഖ്ബാല്‍ ചായിന്റടി, ആമു തായല്‍, ഇഖ്ബാല്‍ നീര്‍ച്ചാല്‍, അബ്ദുല്‍ ഖാദര്‍ തായല്‍, അശ്‌റഫ് അംതൂ, ബഷീര്‍ ചെര്‍ക്കള, ഉമ്പു ഹാഷിം ആമു കോളിന്റടി, ശാഫി ചെര്‍ക്കള, ജലീല്‍ ആദൂര്‍, മുസ്തഫ, ഹൈദര്‍ പള്ളിന്റടുക്കല്‍, റപ്പി ചെര്‍ക്കള, റഷീദ്, ജുനൈദ് ചെര്‍ക്കള, എന്‍.എച്ച് അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യത്തീംഖാന മദ്‌റസ എസ്.കെ.എസ്.ബി.വി തയാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. എ.എം അബൂബക്കര്‍ ഹാജി കെ.കെ അബ്ദുല്ലയ്ക്കു കൈമാറി. സി. കുഞ്ഞബ്ദുല്ല, മുബാറക് ഹസൈനാര്‍, പി. അബ്ദുല്‍ ഖാദര്‍ മൗലവി, പാറക്കാട് മുഹമ്മദ് ഹാജി, ശിഹാബ് മൗലവി സംസാരിച്ചു. മുസ്‌ലിം യത്തിംഖാനയില്‍ പ്രസിഡന്റ് സി. കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, എ.എം അബൂബക്കര്‍ ഹാജി, സെക്രട്ടറി കെ.കെ അബ്ദുല്ല, പി. അബ്ദുല്‍ ഖാദര്‍ മൗലവി, പാറക്കാട്ട് മുഹമ്മദ് ഹാജി, ശിഹാബ് മൗലവി, ഇര്‍ഷാദ് സംസാരിച്ചു. പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇഫ്തിഖാര്‍ അഹമ്മദ്, കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഗുരുശങ്കര എന്നിവര്‍ നേതൃത്വം നല്‍കി.
തളങ്കര ഗസ്സാലി നഗറില്‍ മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദു റഹ്മാന്‍ പതാക ഉയര്‍ത്തി.
ബദിയഡുക്ക: ബെളിഞ്ചം ഗ്രാമതരംഗം വായനശാല ആന്‍ഡ് ഗ്രന്ഥാലയം രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൊയ്തീന്‍ കുട്ടി ബൈരമൂല പതാക ഉയര്‍ത്തി. പൊതുപരിപാടി വായനശാല പ്രസിഡന്റ് റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ ഉദ്ഘാടനം ചെയ്തു. ബി.എം അശ്‌റഫ്, താലൂക്ക് ലൈബ്രറി ജനറല്‍ സെക്രട്ടറി പി. ദാമോദരന്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ബി.ടി അബ്ദുല്ല കുഞ്ഞി, ഹമീദ് പൊസോളിഗ, മാഹിന്‍ ദാരിമി, ഹസ്സന്‍ കുഞ്ഞി ദര്‍ഘാസ്, ബാബു തിമ്മപ്പ, അബ്ദുല്ല ഗോളികട്ട, അസീസ് ദര്‍ഘാസ്, തോമസ് മാത്യു സംബന്ധിച്ചു.
ചെറുവത്തൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാടങ്കോട് ജമാഅത്ത് കോട്ടപ്പള്ളി ഇംഗ്ലീഷ് മീഡിയം അല്‍ബിര്‍റ് വിദ്യാര്‍ഥികള്‍ ആയിറ്റിയിലെ സ്‌നേഹ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. മുഹമ്മദ് അഫ്‌സല്‍ ഹുദവി, അധ്യാപികമാരായ സനൂബി, പി. റസീന, ഫാത്തിമ, സ്വദീറ, യൂ.എം റാഹിന എന്നിവരുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച നെഹ്‌റു തൊപ്പി അന്തേവാസികള്‍ക്ക് സമ്മാനമായി നല്‍കി. സമസ്ത കേരള സുന്നി ബാലവേദി കാടങ്കോട് യൂനിറ്റ് എഴുപതാം സ്വാതന്ത്ര ദിന വാര്‍ഷികം ആഘോഷിച്ചു. ഇവിടെ ഒരുക്കിയ 21 അടി നീളവും പതിനാലടി വീതിയുമുള്ള പതാക ശ്രദ്ധയാകര്‍ഷിച്ചു. യൂനിറ്റ് ഭാരവാഹികളായ ഫഹദ് ബിന്‍ അഹ്മദ് , കെ. യൂസുഫ് , സി.കെ ശറഫാത്ത്, സി.കെ.പി മുഹമ്മദ് കുഞ്ഞി, മുഫീദ്, ഹുസൈന്‍ നേതൃത്വം നല്‍കി. ഹവീല്‍ദാര്‍ രാഘവന്‍ നായര്‍, പി.പി മുസ്തഫ , ടി.സി കുഞ്ഞബ്ദുല്ല ഹാജി , ശൗക്കത്ത്, ബി.എ ലത്തീഫ് ഹാജി, മദ്‌റസ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍ സ്‌നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. കടലാസില്‍ നിര്‍മിച്ച ത്രിവര്‍ണ വൈവിധ്യങ്ങളുമായി കുട്ടികള്‍ റാലിയില്‍ അണിനിരന്നു. പ്രധാനാധ്യാപിക സി.എം മീനാകുമാരി പതാകയുയര്‍ത്തി. പഞ്ചായത്തംഗം നിഷാം പട്ടേല്‍, പി.ടി.എ പ്രസിഡന്റ് എം. ബാബു, സ്‌കൂള്‍ മാനേജര്‍ ടി.വി.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്‍: വടക്കെക്കാട് അങ്കണവാടിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാരണവര്‍ക്കൂട്ടം സംഘടിപ്പിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.കെ സുമതി അധ്യക്ഷയായി. ശരീഫ് മാടാപ്പുറം മോഡറേറ്ററായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. സുഗതന്‍, ടി.കെ വിജയന്‍, സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗിരിജ, കെ.പി ബാബു, പി.വി ഹരീഷ്, ആശാവര്‍ക്കര്‍ ഇന്ദിര, കെ.കെ പ്രസന്ന സംസാരിച്ചു.
നീലേശ്വരം: കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി നീലേശ്വരം ഗാന്ധിസ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ നേതൃത്വം നല്‍കി. നീലേശ്വരം എന്‍കെബിഎം എയുപിഎസില്‍ നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ കെ.രാജീവന്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എ.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ.ടി.എം.സുരേന്ദ്രനാഥ്, ടി.വി.തമ്പാന്‍, എം.ഭാസ്‌കരന്‍ നായര്‍, ഷീബാ രാജു, ജയകുമാര്‍, എം.ബാബുരാജ്, പ്രധാനാധ്യാപകന്‍ എ.വി.ഗിരീശന്‍, ടി.കെ.രമേശന്‍ സംസാരിച്ചു. കോണ്‍ഗ്രസ് പൂവാലംകൈ യൂനിറ്റ്, മഹാത്മാ കലാ സാംസ്‌കാരിക വേദി എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബൂത്ത് പ്രസിഡന്റ് വി.ജനാര്‍ദനന്‍ പതാക ഉയര്‍ത്തി. സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.വി.സുനില്‍രാജ്, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചാത്തമത്ത് എ.യു.പി.എസ് കംപ്യൂട്ടര്‍ ലാബിലേക്ക് നീലേശ്വരം ഇന്നര്‍വീല്‍ ക്ലബ് ഫര്‍ണിച്ചര്‍ നല്‍കി. ക്ലബ് പ്രസിഡന്റ് ഡോ.ജി.കെ.സീമ അധ്യക്ഷയായി. പ്രധാനധ്യാപിക പി.പ്രേമബിന്ദു, പിടിഎ പ്രസിഡന്റ് കെ.പവിത്രന്‍, റോട്ടറി ക്ലബ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, സെക്രട്ടറി കെ..ജെ.കമലാക്ഷന്‍, ഇന്നര്‍വീല്‍ സെക്രട്ടറി ഷീജ.ഇ.നായര്‍, ട്രഷറര്‍ ഓമന കൈലാസ്, പി.സുരേശന്‍, എം. ബാലകൃഷ്ണന്‍, സുമോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."