ജി.എസ്.ടി സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്കി
കണ്ണൂര്‍: വേണ്ട മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തിയതെന്നും നികുതിദായകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് കേന്ദ്രസംസ്ഥാന ജി.എസ്.ടി അധികാരികളെന്നും കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോ. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.എ അബ്ദുല്‍ റഹ്മാന് ഹാജി. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന് പ്രയാണമാരംഭിച്ച ജി.എസ്.ടി സന്ദേശ യാത്രയ്ക്ക് കണ്ണൂര്‍ പി.ഡബ്ല്യു.ഡി ഓഫിസ് പരിസരത്തു നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി. രാജന് അധ്യക്ഷനായി. ജാഥാലീഡര്‍ കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എം. മുഹമ്മദ്കുഞ്ഞി, വി. രവീന്ദ്രന്, കെ.പി പ്രദീപന്, കെ.കെ സജീവന്, സജി സെബാസ്റ്റ്യന്‍, സി.പി ദിവാകരന്, കെ.കെ സുരേഷ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."