HOME
DETAILS
MAL
അഡ്വ. എം.കെ ദാമോദരന്റെ സംസ്‌കാരം ഇന്ന് കോടിയേരിയില്‍
backup
August 17 2017 | 03:08 AM
തലശേരി: നിയമരംഗത്തെ അതികായനായ തലശേരിയുടെ പ്രിയപുത്രന്‍ അഡ്വ. എം.കെ ദാമോദരന്റെ അന്ത്യവിശ്രമം ജന്മനാടിന്റെ മണ്ണില്‍. കൊച്ചിയില്‍ നിര്യാതനായ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്റെ മൃതദേഹം ഇന്നു വൈകുന്നേരം തലശേരിയിലെത്തിക്കും.
4.30 മുതല്‍ 5 വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം ആറിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കോടിയേരി ഈങ്ങയില്‍പീടിക, മുളിയില്‍നട, ഇടയില്‍പീടിക, കോടിയേരിവയല്‍, കല്ലില്‍താഴെ, പന്തക്കല്‍ലിമിറ്റ്, കരാല്‍തെരു പ്രദേശങ്ങളില്‍ ദു:ഖസൂചകമായി ഇന്നു ഉച്ചയ്ക്ക് രണ്ടു മുതല്‍ ഹര്‍ത്താലാചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."